‍വില്ലനായെത്തിയ അപകടം തകര്‍ത്തത് അ‍ശ്വതിയുടെ സ്വപ്നങ്ങളെ

ശാരീരിക അവശതകളോട് പൊരുതി പ്ലസ്ടുവിലും വിജയം കരസ്ഥമാക്കിയെങ്കിലും സാമ്പത്തിക പ്രതിസന്ധിയാല്‍ തുടര്‍ പഠനം അസാധ്യമായിരിക്കുകയാണ് കൊച്ചി കുമ്പളം സ്വദേശിനി അശ്വതിക്ക്.

അച്ഛന്‍റെ തുച്ഛമായ വരുമാനത്തിലാണ് ഇതുവരെ പഠനം പൂര്‍ത്തിയാക്കിയത്.എന്നാല്‍ സുമനസ്സുകളുടെ കാരുണ്യമുണ്ടെങ്കിലെ അശ്വതിക്ക് ഇനി പഠനം തുടരാനാവൂ.

13 വര്‍ഷം മുന്‍പ് അപ്രതീക്ഷിതമായി ഉണ്ടായ അപകടമാണ് അ‍ശ്വതിയുടെ ശരീരത്തെയും മനസ്സിനെയും തളര്‍ത്തിയത്. അച്ഛന്‍ ലെനിന്‍റെ നാമമാത്രമായ വരുമാനത്തില്‍ ചികിത്സയും കുടുംബച്ചിലവും താങ്ങാന്‍ ക‍ഴിയാതായി.

അക്കാലത്ത് ഇവരുടെ ദുരിതം പീപ്പിള്‍ ടിവിയിലൂടെ പുറം ലോകത്തെ അറിയിക്കുകയും പ്രേക്ഷകരായ സുമനസ്സുകളുടെ സാമ്പത്തിക സഹായം ലഭിക്കുകയും ചെയ്തു. പ്രാഥമികാവശ്യങ്ങള്‍ക്കു പോലും പരസഹായം വേണ്ട അശ്വതി ദിവസവും ഓട്ടോറിക്ഷയില്‍ സ്ക്കൂളില്‍ പോയി പഠിച്ച് പ്ലസ്ടുവിലും വിജയം കരസ്ഥമാക്കി.

തുടര്‍ന്നും പഠിപ്പിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും ചിലവ് താങ്ങാന്‍ ക‍ഴിയാത്ത അവസ്ഥയാണെന്ന് പിതാവ് ലെനിന്‍ പറഞ്ഞു. അശ്വതിക്ക് ഹോര്‍മോണ്‍ ചികിത്സയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നതെങ്കിലും പണമില്ലാത്തതിനാല്‍ നിസ്സഹായരാണ് ഈ കുടുംബം.

ഇവരെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ അക്കൗണ്ടില്‍ പണം നിക്ഷേപിക്കാവുന്നതാണ്.

Name : Aswathy M
Union bank
Thrikkakara branch
A/C no : 385402010050094
IFSC code : UBINO538540

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News