ബംഗാളില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപകആക്രമണം അഴിച്ചുവിട്ട് തൃണമൂല്‍ കോണ്‍ഗ്രസ്; സിപിഐഎം പ്രവര്‍ത്തകനെയും ഭാര്യയെയും തീവെച്ചു കൊന്നു; നിരവധി പേര്‍ക്ക് പരുക്ക്

ദില്ലി: പശ്ചിമബംഗാളില്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ മറവില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപകആക്രമണം അഴിച്ചുവിട്ട് തൃണമൂല്‍ കോണ്‍ഗ്രസ്.

നോര്‍ത്ത് പര്‍ഗാന ജില്ലയില്‍ സിപിഐഎം പ്രവര്‍ത്തകനെയും ഭാര്യയെയും തൃണമൂല്‍ പ്രവര്‍ത്തകര്‍ തീവെച്ചു കൊന്നു. ദിബു ദാസ്, ഭാര്യ ഉഷദാസ് എന്നിവരാണ് കൊല്ലപ്പെട്ടത്.

അസനോള്‍, സൗത്ത് 24 പര്‍ഗാന, കൂച്ച് ബിഹാര്‍, നോര്‍ത്ത് 24 പര്‍ഗാന എന്നിവടങ്ങളിലെല്ലാം വ്യാപക അക്രമങ്ങളാണ് അരങ്ങേറുന്നത്. സംഭവങ്ങളില്‍ 40ഓളം പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. വോട്ട് ചെയ്യാനെത്തിയവരെ തൃണമൂല്‍ കോണ്‍ഗ്രസ് തടയുകയാണ്.

സംസ്ഥാനത്ത് നിരന്തരമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്ന തൃണമൂല്‍ പ്രവര്‍ത്തകര്‍ നാമനിര്‍ദ്ദേശ പത്രിക പോലും സമര്‍പ്പിക്കാന്‍ സിപിഐഎം പ്രവര്‍ത്തകരെ അനുവദിച്ചിരുന്നില്ല.

വനിതകള്‍പോലും ക്രൂരമര്‍ദനത്തിന് ഇരയായി. ഹൂഗ്ലി ജില്ലയിലെ അരംബാഗില്‍ സിപിഐ എം വനിതാസ്ഥാനാര്‍ഥികളെ ബ്ലോക്ക് ഓഫീസില്‍ നിന്ന് വലിച്ചിറക്കി റോഡിലിട്ട് ക്രൂരമായി മര്‍ദിച്ചിരുന്നു.

മൂര്‍ഷിദാബാദ് ജില്ലയിലെ നവഗ്രാമില്‍ സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസില്‍ സ്ഥാനാര്‍ഥികളുടെ യോഗത്തിനിടെ തൃണമൂലുകാര്‍ കടന്നുകയറി അക്രമം നടത്തിയിരുന്നു.

രാവിലെ ഏഴുമണിയോടെ ആരംഭിച്ച പോളിംഗ് തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News