സേനയുടെ യശസ്സിന് മങ്ങലേല്‍പ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പദവി നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി

മലപ്പുറം: പൊലീസ് സേനയുടെ യശസ്സിന് മങ്ങലേല്‍പ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ പദവി നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

പൊലിസ് സേനയുടെ പരിശീലനത്തില്‍ സമൂലമായ മാറ്റം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എംഎസ്പിയില്‍ പോലിസ് പാസിങ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജോലിയില്‍ പ്രവേശിക്കുമ്പോഴെടുക്കുന്ന പ്രതിജ്ഞ പ്രാവര്‍ത്തികമാക്കണമെന്ന് മുഖ്യമന്ത്രി പുതിയ പോലിസുകാരെ ഓര്‍മ്മിപ്പിച്ചു.

ഒറ്റപ്പെട്ട സംഭവങ്ങള്‍ പൊലിസ് സേനയുടെ യശസ്സിന്നെ മങ്ങലേല്‍പ്പിച്ചു. അത്തരം ഉദ്യോഗസ്ഥര്‍ ഏത് പദവിയിലിരുന്നാലും കടുത്ത നടപടി നേരിടേണ്ടിവരുമെന്ന് മുഖ്യമമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here