ബസില്‍ വച്ച് യുവതിക്ക് പ്രസവവേദന; യാത്രക്കാര്‍ പകച്ചു നിന്നപ്പോള്‍ സമയോചിത ഇടപെടല്‍ നടത്തി കെഎസ്ആര്‍ടിസി ഡ്രൈവര്‍; അഭിനന്ദനങ്ങളുമായി സോഷ്യല്‍മീഡിയ

തിരുവനന്തപുരം: യാത്രക്കിടെ കെഎസ്ആര്‍ടിസി ബസില്‍ വച്ച് പ്രസവവേദന അനുഭവപ്പെട്ട യുവതിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച് ഡ്രൈവര്‍.

ചടയമംഗലം ഡിപ്പോയിലെ ഗിരീഷ് എന്ന ഡ്രൈവറാണ് സമയോജിത ഇടപെടല്‍ നടത്തി യുവതിയെ ആശുപത്രിലെത്തിച്ചത്. ഇന്ന് രാവിലെ വട്ടപ്പാറ എന്ന സ്ഥലത്തു വച്ചാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്.


സംഭവത്തെക്കുറിച്ച് ദൃക്‌സാക്ഷികളിലൊരാള്‍ പറയുന്നത് ഇങ്ങനെ:

Big Salute to KSRTC $ kerala Police …

ദേ കുറച്ചു മുൻപാണ് സംഭവം … ചില്ലറ സിനിമാകാര്യങ്ങളുമായി രാവിലെ തന്നെ ഒരു തിരുവനന്തപുരം യാത്രയിൽ ആയിരുന്നു … അപ്പോഴാണ് സംഭവം.

യാത്രക്കാരിലൊരാളായ യുവതിക്ക് കലശലായ പ്രസവവേദന … വട്ടപ്പാറ വച്ചാണ് സംഭവം …. എല്ലാവരും ഒരേ സ്വരത്തിൽ തിരുവനന്തപുരം SAT ലോട്ട് വണ്ടി പോകട്ടേയെന്നും … പക്ഷേ ഇത്ര ദൂരം അതും ഈ ട്രാഫിക്കിൽ എങ്ങനെ ?

എല്ലാ കണ്ണുകളും Driver ലേക്ക് .

..പിന്നെ ദേ ഈ മച്ചാൻ , അമ്മോ അപാര ധൈര്യം തന്നെ .
കേവലം മിനിട്ടുകൾ കൊണ്ട് അതും ഇത്ര വലിയ ഒരു വാഹനം , തിരുവനന്തപുരം പോലെ അന്യായ ട്രാഫിക് ഉള്ള ഒരു റോഡിൽ കൂടി നൂറേ നൂറിൽ പറത്തുകയായിരുന്നു … അക്ഷരാർത്ഥത്തിൽ മിസൈലു പോലെ.. ….

കേശവദാസപുരത്ത് kerala Police ഉം കാത്തു നിൽപ്പുണ്ടായിരുന്നു . പിന്നീടങ്ങോട്ടുള്ള വഴിയിൽ ഈ Bus നു വഴിയൊരുക്കാനായി അവർ മുന്നിൽ സഞ്ചരിച്ചു …..

യുവതിയെ തക്ക സമയത്ത് തന്നെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞു എന്ന സന്തോഷവും ഇതിനോടൊപ്പം പങ്കു വെക്കുന്നു … യാത്രക്കാരുടെ നിസീമമായ സഹകരണവും ഓർത്തുകൊള്ളുന്നു ..

KSRTC ചടയമംഗലം ഡിപ്പോയിലെ ഈ വാഹനത്തിന്റ കപ്പിത്താൻ കടക്കൽ സ്വദേശി ഗിരീഷ് എന്ന Real Life Hero ക്ക് അഭിവാദ്യങ്ങൾ !

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News