മലപ്പുറത്തെ ആറ് വയസ്സുകാരന്‍ ഇസിന് മുന്നില്‍ അച്ചടക്കമുള്ള കുട്ടിയായി ഫുട്ബോള്‍ ഇതിഹാസം ജെറാല്‍ഡ്; അഭിമുഖം എന്നു പറഞ്ഞാല്‍ ദിതാണ്; ഏറ്റെടുത്ത് കാല്‍പന്ത് ലോകം – Kairalinewsonline.com
Featured

മലപ്പുറത്തെ ആറ് വയസ്സുകാരന്‍ ഇസിന് മുന്നില്‍ അച്ചടക്കമുള്ള കുട്ടിയായി ഫുട്ബോള്‍ ഇതിഹാസം ജെറാല്‍ഡ്; അഭിമുഖം എന്നു പറഞ്ഞാല്‍ ദിതാണ്; ഏറ്റെടുത്ത് കാല്‍പന്ത് ലോകം

നിലമ്പൂര്‍ മൂത്തേടത്ത് ഹാഷ് ജവാദിന്റെയും കോഴിക്കോട് നല്ലളം സ്വദേശി മുല്ലവീട്ടില്‍ നസീഹയുടെയും മകനാണ് ഇസിന്‍

മിന്നും താരങ്ങളെ ഒരു നോക്ക് കാണാന്‍ കൊതിക്കുന്നവരാണ് ആരാധകര്‍. കായിക പ്രേമത്തിന്‍റെ കാര്യത്തില്‍ കേരളത്തിന്‍റെയും മലപ്പുറത്തിന്‍റെയും ഖ്യാതി പറഞ്ഞറിയിക്കേണ്ടതില്ല. ഇപ്പോ‍ഴിതാ മലപ്പുറത്തെ ആറ് വയസ്സുകാരന്‍ കായിക രംഗത്തെ ഇതിഹാസതാരത്തെ അഭിമുഖം ചെയ്ത് ഏവര്‍ക്കും അഭിമാനമായിരിക്കുകയാണ്.

ഇംഗ്ലിഷ് ഫുട്ബോളിന്‍റെ നായകനായിരുന്ന സാക്ഷാല്‍ സ്റ്റീവന്‍ ജെറാല്‍ഡിനെയാണ് മലപ്പുറത്തെ ആറ് വയസ്സുകാരന്‍ ഇസിന്‍ ഹാഷ് അഭിമുഖം നടത്തിയത്. ലിവര്‍പൂളിന്റെ ഫാന്‍സ് ക്ലബായ എല്‍എഫ്സി വേള്‍ഡിന്റെ പ്രചാരണാര്‍ഥം ദുബായില്‍ എത്തിയപ്പോ‍ഴാണ് ഇതിഹാസതാരം ഇസിന്‍റെ മുന്നില്‍ അച്ചടക്കമുള്ള കുട്ടിയായി ഇരുന്നത്.

ലോകരാജ്യങ്ങളില്‍ നിന്നുള്ള അന്‍പതോളം കുട്ടികളെ പിന്നിലാക്കിയാണ് ജെറാല്‍ഡിനെ അഭിമുഖം ചെയ്യാനുള്ള അവസരം ഇസിന്‍ നേടിയെടുത്തത് എന്നുകൂടി അറിയുമ്പോള്‍ കയ്യടിക്കാന്‍ മടികാട്ടരുത്. അഭിമുഖത്തിന്‍റെ ടീസര്‍ പുറത്ത് വന്നിട്ടുണ്ട്. പൂർണ രൂപം ഉടന്‍ എത്തും.

നിലമ്പൂര്‍ മൂത്തേടം സ്വദേശിയായ ഹാഷ് ജവാദിന്റെയും കോഴിക്കോട് നല്ലളം സ്വദേശി മുല്ലവീട്ടില്‍ നസീഹയുടെയും മകനാണ് കെജി വിദ്യാര്‍ഥിയായ ഇസിന്‍. യുഎഇയിലെ പ്രമുഖ കിഡ് മോഡല്‍ കൂടിയാണ് ദുബായില്‍ മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന ഹാഷ് ജവാജിന്റെ മകന്‍ ഇസിന്‍.

ഐകിയ, ഡു മൊബൈല്‍, പീഡിയഷുവര്‍, ബേബി ഷോപ്, കാപ്രിസണ്‍ ജൂസ് തുടങ്ങിയ ഒരു ഡസനിലേറെ ബ്രാന്‍ഡുകളുടെ പരസ്യങ്ങളില്‍ ഇതിനോടകം തന്നെ ഈ കൊച്ചു മിടുക്കന്‍ അഭിനയിച്ചിട്ടുണ്ട്. ഇസിന്‍റെ സ്വപ്ന നേട്ടം പിതാവ് തന്നെ ഫേസ്ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്.

പിതാവിന്‍റെ കുറിപ്പ് പൂര്‍ണരൂപത്തില്‍

ലോക ഫുട്ബോൾ ഇതിഹാസങ്ങളായ മുൻ ഇംഗ്ലണ്ട് ഫുട്ബോൾ ടീം ക്യാപ്റ്റനും ലിവർപൂൾ ക്യാപ്റ്റനുമായിരുന്ന സ്റ്റീവൻ ജറാഡിനേയും , ഗാരി മക്കലിസ്റ്റെറിനെയും എന്റെ മകൻ Izin Hash ഇൻറ്റർവ്യൂ ചെയ്തു . Liverpool FC
സ്പോൺസറായ Standard Chartered Bank നു വേണ്ടിയാണ് ഇന്റർവ്യൂ നടത്തിയത് . വിവിധ രാജ്യക്കാരായ അൻപതോളം കുട്ടികളിൽനിന്നാണ് 5 വയസ്സുകഴിഞ്ഞ ഐസിനെ തിരഞ്ഞെടുത്തത് .ഇന്റർവ്യൂ വീഡിയോ ഏതാനും ദിവസങ്ങൾക്കുള്ളിൽ പുറത്തിറങ്ങുന്നതാണ്

My son Izin Hash interviewed the Footbal legends Steven Gerrad (Former England and Liverpool Captain) and Gary McAllister for Standard Chartered Bank

To Top