ആരൊക്കെ വന്നാലും ഐശ്വര്യയുടെ മൊഞ്ച് ഒന്ന് വേറെ തന്നെ; കാല്‍നൂറ്റാണ്ടിന് ശേഷവും ലോകസുന്ദരി മറ്റാരുമല്ല; 45ാം വയസ്സില്‍ കാനില്‍ മനം കവര്‍ന്നത് ഐശ്വര്യതന്നെ; വീഡിയോ – Kairalinewsonline.com
Fashion

ആരൊക്കെ വന്നാലും ഐശ്വര്യയുടെ മൊഞ്ച് ഒന്ന് വേറെ തന്നെ; കാല്‍നൂറ്റാണ്ടിന് ശേഷവും ലോകസുന്ദരി മറ്റാരുമല്ല; 45ാം വയസ്സില്‍ കാനില്‍ മനം കവര്‍ന്നത് ഐശ്വര്യതന്നെ; വീഡിയോ

ഐശ്വര്യക്കിത് പതിനേ‍ഴാം കാന്‍ ഫെസ്റ്റിവല്‍

ഐശ്വര്യക്കിത് പതിനേ‍ഴാം കാന്‍ ഫെസ്റ്റിവല്‍. ആദ്യ കാന്‍ ഫെസ്റ്റിവലില്‍ പങ്കെടുത്ത ആ ചാരുതയോടെതന്നെ ഇത്തവണയും ഐശ്വര്യ ആസ്വാദകരുടെ മനം നിറച്ചു. ആദ്യദിനം ഒരു ചിത്രശലഭമായി. രണ്ടാം ദിവസം ഒരു രാജകുമാരിയായി.

2018ലെ കാൻ ഫെസ്റ്റിവലിൽ ഒരുപാടുതാരറാണിമാര്‍ പങ്കെടുത്തെങ്കിലും , പക്ഷേ കാനിന്റെ രാജകുമാരി ഒരെയോരാൾ മാത്രമാണ്– ഐശ്വര്യ റായ് ബച്ചൻ. ട്വിറ്ററുൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ ഇപ്പോൾ ഐശ്വര്യയുടെ കാനിലെ അപ്പിയറൻസാണ് സംസാരവിഷയം.

കാനിൽ ഏറ്റവുമധികം പങ്കെടുത്ത ബോളിവു‍ഡ് സുന്ദരി പതിനേഴാമത്തെ കാൻ ഫെസ്റ്റിൽ പങ്കെ‌ടുക്കുമ്പോഴും ആ തിളക്കത്തിന് ഒട്ടും മങ്ങലേറ്റിട്ടില്ല. ഡിസൈനർ മൈക്കൽ സിൻകോയുടെ മനോഹരമായ ബട്ടർഫ്ലൈ ഗൗൺ ആണ് ആദ്യദിനം ആഷ് തിരഞ്ഞെടുത്തത്.

അള്‍ട്രാ വയലറ്റ്, ബ്ലൂ, റെ‍ഡ് ഗൗണിൽ ഒരു ചിത്രശലഭത്തെപ്പോലെ പാറിനടക്കുകയായിരുന്നു ആഷ് . അസ്താ ശർമയാണ് രണ്ടു ദിനങ്ങളിലും കിടിലൻ ലുക്കിലെത്താൻ ഐശ്വര്യയെ സഹായിച്ച സ്റ്റൈലിസ്റ്റ്.

അമ്മയ്ക്കൊപ്പം കൈകോർത്തുപിടിച്ച് കുഞ്ഞു ആരാധ്യയും റെഡ് കാർപറ്റിൽ ചുവടുവെക്കാനെത്തിയിരുന്നു. ചുവപ്പു നിറത്തിലുള്ള ഫ്രോക്കിൽ ആരാധ്യയും കൊച്ചുസുന്ദരിയായി. കഴിഞ്ഞ തവണയും കാനിൽ തിളങ്ങാൻ ഐശ്വര്യക്കൊപ്പം ആരാധ്യയും ഉണ്ടായിരുന്നു.

രണ്ടാംദിനം ഓഫ് ഷോൾഡർ ഡ്രസ്സിൽ ദേവതയെപ്പോലെയാണ് ആഷ് എത്തിയത്. അമ്മയു‌ടെ വസ്ത്രത്തിനൊപ്പിച്ച് മുട്ടൊപ്പം നില്‍ക്കുന്ന ഫ്രോക്കിലാണ് രണ്ടാം ദിനത്തിൽ ആരാധ്യ എത്തിയത്. ആരാധ്യയെ ചുംബിച്ചു നിൽക്കുന്ന ചിത്രവും ലോക മാതൃ ദിനത്തില്‍ ഐശ്വര്യ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു.

‘നിന്നെ നിരുപാധികം സ്നേഹിക്കുന്നു, ലോകത്തിലെ ഏറ്റവും സന്തുഷ്ടയായ അമ്മ’ എന്ന കാപ്‌ഷൻ സഹിതമാണ് ഐശ്വര്യ ചിത്രം പങ്കുവച്ചത്.

വീഡിയോ കാണാം

To Top