ശബരിമല തന്ത്രി കണ്‌ഠര്‌ മഹേശ്വരര് അന്തരിച്ചു

പത്തനംതിട്ട:ശബരിമല മുതിർന്ന തന്ത്രി കണ്ഠരര് മഹേശ്വരര് അന്തരിച്ചു. 91 വയസായിരുന്നു. ചെങ്ങന്നൂര്‍ മുണ്ടംകാവിലുള്ള വസതിയിലായിരുന്നു അന്ത്യം. പ്രായാധിക്യം കാരണം ഏറെ നാളായി കിടപ്പിലായിരുന്നു. താഴ്മൺ കുടുംബത്തിലെ മുതിർന്ന അംഗമാണ്.

പ്രായാധിക്യം മൂലം മലകയറാന്‍ ബുദ്ധിമുട്ടുണ്ടായോതെടെ ചെറുമകന്‍ മഹേഷ് മോഹനര് ആയിരുന്നു ശബരിമല തന്ത്രി സ്ഥാനം ഏറ്റെടുത്തിരുന്നത്. 700ഓളം ക്ഷേത്രങ്ങളില്‍ താന്ത്രികാവകാശമുണ്ട്‌.

കേരളത്തിനകത്തും പുറത്തുമായി 300ഓളം ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠ നടത്തിയിട്ടുണ്ട്. സംസ്കാരം നാളെ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News