ദിലീഷ് പോത്തന്‍റെ പുതിയ സിനിമാ കമ്പനി; ശ്യാം പുഷ്കരന്‍ പാര്‍ട്ണര്‍ – Kairalinewsonline.com
ArtCafe

ദിലീഷ് പോത്തന്‍റെ പുതിയ സിനിമാ കമ്പനി; ശ്യാം പുഷ്കരന്‍ പാര്‍ട്ണര്‍

ഷെയിൻ നിഗം , സൗബിൻ ഷാഹിർ , ശ്രീനാഥ്‌ ഭാസി , മാത്യു തോമസ്‌ എന്നിവരാണു ഹീറോസ്‌

ദിലീഷ് പോത്തനും ശ്യം പുഷ്കരനും ചേര്‍ന്ന് പുതിയ സിനിമാ നിര്‍മാണ കമ്പനി തുടങ്ങി. വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്നാണ് നിര്‍മ്മാണ കമ്പനിയുടെ പേര്. ദിലീഷ് പോത്തന്‍ ഫേസ് ബുക്കില്‍ കുറിച്ചതാണ് ഇക്കാര്യം. ഫഹദ് ഫാസില്‍ ആന്‍റ് ഫ്രന്‍റസിന്‍റെ നിർമ്മാണ പങ്കാളിത്തോടൊപ്പം സഹകരിച്ചു കൊണ്ടാണ് ആദ്യ ചിത്രം പുറത്തിറക്കുന്നത്. മധു സി നാരയണൻ സംവിധാനം ചെയ്ത “കുംബളങ്ങി നൈറ്റ്സ്‌ ” ആണ് ആദ്യ ചിത്രം.

ദിലീഷ് പോത്തന്‍റെ ഫേസ് ബുക്ക് പോസ്റ്റ് താ‍ഴെ വായിക്കാം

സുഹ്രുത്തുക്കളെ ..
ഞാനും ശ്യാം പുഷ്കരനും ചേർന്ന് Working Class Hero എന്ന പേരിൽ സിനിമാ നിർമ്മാണ കംബനി തുടങ്ങുന്നു . Fahadh Faasil and Friends ന്റെ നിർമ്മാണ പങ്കാളിത്തത്തിൽ ആദ്യ സംരഭമായ “കുംബളങ്ങി നൈറ്റ്സ്‌ “സംവിധാനം ചെയ്യുന്നത്‌ ഞങ്ങളുടെ സഹപ്രവർത്തകനായ മധു സി നാരയണൻ ആണ് .

ഷെയിൻ നിഗം , സൗബിൻ ഷാഹിർ , ശ്രീനാഥ്‌ ഭാസി , മാത്യു തോമസ്‌ എന്നിവരാണു ഹീറോസ്‌ . ഫഹദ്‌ ഫാസിൽ മറ്റൊരു പ്രധാന റോളിലും എത്തുന്നു .
എല്ലാവരുടെയും പിന്തുണയും സ്നേഹവും പ്രതീക്ഷിക്കുന്നു .

To Top