എബ്രഹാം ലുക്കില്‍ മമ്മൂട്ടി തരംഗം; ലൈക്കിന്‍റെ കാര്യത്തില്‍ റെക്കോര്‍ഡുകള്‍ കാറ്റില്‍ പറക്കുന്നു; ആരാധകരെ ആവേശത്തിലാക്കാന്‍ വീഡിയോ ഗാനം എത്തി – Kairalinewsonline.com
ArtCafe

എബ്രഹാം ലുക്കില്‍ മമ്മൂട്ടി തരംഗം; ലൈക്കിന്‍റെ കാര്യത്തില്‍ റെക്കോര്‍ഡുകള്‍ കാറ്റില്‍ പറക്കുന്നു; ആരാധകരെ ആവേശത്തിലാക്കാന്‍ വീഡിയോ ഗാനം എത്തി

ടേക്ക്-ഓഫ് സംവിധായകന്‍ മഹേഷ് നാരായണനാണ് അബ്രഹാമിന്റെ സന്തതികളുടെ എഡിറ്റര്‍

മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടി വീണ്ടും പോലീസ് വേഷത്തില്‍ എത്തുന്ന അബ്രഹാമിന്റെ സന്തതികളിലെ ലുക്ക് തരംഗമാകുന്നു. ഫേസ്ബുക്കില്‍ ലൈക്കിന്‍റെ കാര്യത്തില്‍ മമ്മൂട്ടിയുടെ എബ്രഹാം ലുക്ക് ചരിത്രം കുറിച്ചു.

മമ്മൂട്ടിയുടെ ഔദ്യോഗിക പേജില്‍ മാത്രം ഒന്നരലക്ഷത്തിലധികം ലൈക്കുകള്‍ സ്വന്തമാക്കിക്ക‍ഴിഞ്ഞു. മമ്മുക്കയുടെ തകര്‍പ്പന്‍ ലുക്കിലെത്തിയ പോസ്റ്ററിന് ലഭിച്ച വരവേല്‍പ്പ് ചിത്രത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പ് കൂടിയാണ് വ്യക്തമാക്കുന്നത്.

മലയാളത്തില്‍ ആദ്യമായാണ് ഒരു പോസ്റ്ററിന് ഒരു ലക്ഷത്തിലേറെ ലൈക്കുകള്‍ ഒറ്റ പേജില്‍ ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം ദി ഗ്രേറ്റ്ഫാദറിന്‍റെ സംവിധായകന്‍ ഹനീഫ് അദേനി തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷാജി പാടൂരാണ്. അതിനിടെ ആരാധകരെ ആവേശത്തിലാക്കി ചിത്രത്തിലെ ആദ്യ ഗാനവും പുറത്തെത്തി.

‘യെരുശലേം നായക’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്ത് വിട്ടത്.ശ്രെയ ജയദീപ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. റഫീക് അഹമ്മദിന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

കനിഹ നായികയായെത്തുന്ന ചിത്രത്തില്‍ സിദ്ദീഖ്, രഞ്ജി പണിക്കര്‍, അന്‍സണ്‍ പോള്‍, സുരാജ് വെഞ്ഞാറമ്മൂട്, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ടേക്ക്-ഓഫ് സംവിധായകന്‍ മഹേഷ് നാരായണനാണ് അബ്രഹാമിന്റെ സന്തതികളുടെ എഡിറ്റര്‍.

ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മിക്കുന്ന ചിത്രം കുടുംബങ്ങള്‍ക്കും ആരാധകര്‍ക്കും ഒരു പോലെ ആസ്വദിക്കാനാകുന്ന സ്‌റ്റൈലിഷ് എന്റര്‍ടെയ്‌നറാകുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ ഉറപ്പുനല്‍കുന്നു.

To Top