പുരസ്കാര ജേതാക്കളുടെ പ്രതിഷേധത്തിന് മുന്നില്‍ മോദിസര്‍ക്കാര്‍ മുട്ടുമടക്കി; സ്മൃതി ഇറാനിയെ വാര്‍ത്ത വിതരണ മന്ത്രി സ്ഥാനത്ത് നിന്നും നീക്കി; കണ്ണന്താനത്തിന് ടൂറിസം മന്ത്രാലയത്തിന്‍റെ ചുമതല മാത്രം

ദേശീയ ചലച്ചിത്ര അവാർഡ് വിതരണത്തിനെ തുടർന്നുണ്ടായ വിവാദങ്ങളെ തുടർന്ന് വാർത്താ വിതരണ മന്ത്രാലയത്തിന്റെ ചുമതലയിൽ നിന്നും കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയെ മാറ്റി.

രാജ്യവർദ്ധൻ സിംഗ് റാത്തോഡ് വകുപ്പിന്റെ അധിക ചുമതല വഹിക്കും. എന്നാൽ ടെക്‌സ്റ്റൈൽ വകുപ്പ് മന്ത്രിയായി സ്‌മൃതി ഇറാനി തുടരുമെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

വൃക്ക മാറ്റൽ ശസ്ത്രക്രിയയെ തുടർന്ന് വിശ്രമിക്കുന്ന അരുൺ ജയ്‌റ്റ്‌ലിക്ക് പകരം പിയൂഷ് ഗോയലിന് ധനമന്ത്രാലയത്തിന്റെ അധിക ചുമതല നൽകാനും തീരുമാനമായി.

അല്‍ഫോണ്‍സ് കണ്ണന്താനത്തിനെ ഐടി ആന്‍ഡ് ഇലക്ട്രോണിക്സ് മന്ത്രാലയത്തിന്‍റെ ചുമതലയില്‍ നിന്നും മാറ്റിയിട്ടുണ്ട്. ടൂറിസം വകുപ്പിന്‍റെ മാത്രം ചുമതലയാകും കണ്ണന്താനത്തിനുണ്ടാകുക. ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രിയായി എസ്.എസ്. അലുവാ‌ലിയയെയും നിയമിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News