സോളാർ കമ്മിഷൻ റിപ്പോർട്ട്‌; തിരുവഞ്ചൂരിന്‍റെ ഹര്‍ജി തള്ളി; ലൈംഗിക ആരോപണങ്ങള്‍ റിപ്പോര്‍ട്ടില്‍ നിന്ന് നീക്കി; മാധ്യമങ്ങൾക്കുള്ള വിലക്ക്‌ ഒ‍ഴിവാക്കി

സോളാർ കമ്മീഷൻ റിപ്പോർട്ടിലെ ലൈംഗിക ആരോപണങ്ങളുമായി ബന്ധപ്പെട്ട കണ്ടെത്തലുകളും ശുപാർശകളും ഹൈക്കോടതി റദ്ദാക്കി. മറ്റ്‌ കണ്ടെത്തലുകളും ശുപാർശകളും ശരിവെച്ചു. കമ്മീഷനെ നിയമിച്ച ശേഷം സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി ഉമ്മൻചാണ്ടി ഉന്നയിച്ച തർക്കങ്ങൾ കോടതി തള്ളി.

പൊതു താൽപര്യമുള്ള വിഷയത്തിലാണ്‌ കമ്മീഷൻ നിയമമെന്നും കേസ്‌ പരിഗണിച്ച ജഡ്‌ജി ജയശങ്കർ നമ്പ്യാർ ചൂണ്ടിക്കാട്ടി.

കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട്‌ വാർത്തകൾ നൽകുന്നതിന്‌ മാധ്യമങ്ങൾക്കേർപ്പെടുത്തിയ വിലക്ക്‌ ഹൈക്കോടതി നീക്കി. ആരോപണങ്ങൾ പത്രമാധ്യമങ്ങളിൽനിന്നും നിയമസഭാ രേഖകളിൽനിന്നുമാണെന്ന വാദവും കോടതി തള്ളി. കമ്മീഷൻ റിപ്പോർട്ടിൽ തനിക്കെതിരായ പ്രതികൂല പരമർശങ്ങൾ നീക്കണമെന്ന തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ ഹർജിയും തള്ളി.

സോളാർ കമ്മീഷൻ റിപ്പോർട്ടിലെ പരമർശങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ ഉമ്മൻചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്‌ണനും നൽകിയ ഹർജികളിലാണ്‌ ഉത്തരവായത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News