ഇതാണ് കര്‍ണാടക തിരഞ്ഞെടുപ്പിലെ ഏറ്റവും ‘മനോഹര’മായ രംഗം; പായസ വിതരണത്തിനിറങ്ങിയ കേരള സംഘികള്‍ എവിടിയാണാവോ; അവസാനം, ശവമായ പവനാ‍യിയെ പരിഹസിച്ച് സോഷ്യല്‍മീഡിയ – Kairalinewsonline.com
DontMiss

ഇതാണ് കര്‍ണാടക തിരഞ്ഞെടുപ്പിലെ ഏറ്റവും ‘മനോഹര’മായ രംഗം; പായസ വിതരണത്തിനിറങ്ങിയ കേരള സംഘികള്‍ എവിടിയാണാവോ; അവസാനം, ശവമായ പവനാ‍യിയെ പരിഹസിച്ച് സോഷ്യല്‍മീഡിയ

ദക്ഷിണേന്ത്യയില്‍ വീണ്ടും താമര വിരിയിച്ചെന്ന പേരിലുള്ള ആഘോഷങ്ങള്‍ നിര്‍മ്മലയ്ക്ക് ലഡു നല്‍കിയാണ് രവിശങ്കര്‍ പ്രസാദ് തുടങ്ങിവച്ചത്

ബംഗളൂരു: കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം അതിന്‍റെ അവസാനഘട്ടത്തിലെത്തിനില്‍ക്കുമ്പോള്‍ ജെ.ഡി.എസ് കോണ്‍ഗ്രസ് സഖ്യം ഭരണം ഉറപ്പിക്കുകയാണ്. വോട്ടെണ്ണലിന്‍റെ ആദ്യഘട്ടത്തില്‍ ബിജെപിയുടെ മുന്നേറ്റമാണ് കണ്ടെതെങ്കിലും അവസാനലാപ്പില്‍ കോണ്‍ഗ്രസും ജെഡിഎസും ഭരണം പിടിച്ചെടുക്കുകയാണ്.

വോട്ടെണ്ണലിന്‍റെ ഒരുഘട്ടത്തില്‍ ബിജെപി 120 സീറ്റുവരെ മുന്നിലെത്തിയപ്പോള്‍ പ്രവര്‍ത്തകരും നേതാക്കളും ആഘോഷങ്ങളാരംഭിച്ചിരുന്നു. ബിജെപി കേന്ദ്രകമ്മിറ്റി ഓഫീസില്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് കേന്ദ്രമന്ത്രിമാരായ രവിശങ്കര്‍ പ്രസാദും നിര്‍മ്മല സീതാരാമനുമായിരുന്നു.

ദക്ഷിണേന്ത്യയില്‍ വീണ്ടും താമര വിരിയിച്ചെന്ന പേരിലുള്ള ആഘോഷങ്ങള്‍ നിര്‍മ്മലയ്ക്ക് ലഡു നല്‍കിയാണ് രവിശങ്കര്‍ പ്രസാദ് തുടങ്ങിവച്ചത്. ബിജെപി പ്രവര്‍ത്തകരും സംഘപരിവാറും രാജ്യമാകെ പായസവിതരണത്തിനുള്ള ഒരുക്കങ്ങളും തുടങ്ങിയിരുന്നു. കേരളത്തില്‍ പോലും ബിജെപി പ്രവര്‍ത്തകര്‍ പായസമുണ്ടാക്കാനുള്ള തിരക്കിലായിരുന്നു.

എന്നാല്‍ പവനായി ശവമായെന്ന അവസ്ഥയിലാണ് ആഘോഷങ്ങള്‍ക്ക് തിരക്ക്കൂട്ടിയ ബിജെപിക്കാര്‍. സോഷ്യല്‍ മീഡിയയിലാകട്ടെ ഇവര്‍ക്കെതിരെ പരിഹാസശരമുയര്‍ന്നിട്ടുണ്ട്.

ട്രോളുകള്‍ കാണാം

To Top