നിയമസഭയിലിരുന്ന് നീലച്ചിത്രം കാണേണ്ട; നിയമസഭയ്ക്കുള്ളിലിരുന്ന് നീലച്ചിത്രം കണ്ട ബിജെപി മന്ത്രിയ്ക്ക് ജനങ്ങളുടെ പ്രഹരം

ബംഗളൂരു: നിയമസഭയിലിരുന്ന് നീലചിത്രം കണ്ടതിന്‍റെ പേരില്‍ മന്ത്രിസ്ഥാനം നഷ്ടമായ ബിജെപി നേതാവിന് തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ പ്രഹരം. ലക്ഷ്മണ്‍ സവാദിയെ അത്താനി മണ്ഡലത്തില്‍ ജനം തോല്‍പ്പിച്ചു.

2012ല്‍ നിയമസഭയില്‍ നിന്ന് മൊബൈല്‍ ഫോണില്‍ നീലചിത്രം കാണുന്നത് ചാനല്‍ കാമറയില്‍ കുടുങ്ങിയതോടെയാണ് ലക്ഷ്മണ്‍ വിവാദത്തില്‍പ്പെട്ടത്. ഇതോടെ ലക്ഷ്മണിന് സഹകരണ വകുപ്പ് മന്ത്രി സ്ഥാനം നഷ്ടമായിരുന്നു.

അതേസമയം സവാദിക്കൊപ്പം വിവാദത്തില്‍ പെട്ട് രാജിവയ്ക്കേണ്ടിവന്ന മുന്‍ മന്ത്രി ജെ.കൃഷ്ണ പലേമറും സി.സി പാട്ടീലും ജയം സ്വന്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here