മാസപ്പിറവി ദൃശ്യമായില്ല; സംസ്ഥാനത്ത് റംസാന്‍ വ്രതാരംഭം വ്യാഴാഴ്ച; പുണ്യനാളുകളെ വരവേല്‍ക്കാന്‍ വിശ്വാസികള്‍

സംസ്ഥാനത്ത് റംസാന്‍ ഒന്ന് വ്യാഴാഴ്ച, ഇസ്ലാം മത വിശ്വാസികള്‍ക്ക് നാളെ ക‍ഴിഞ്ഞ് വ്രതശുദ്ധിയുടെ 30 ദിനരാത്രങ്ങള്‍. ചൊവ്വാഴ്ച കേരളത്തില്‍ എവിടേയും റംസാന്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാലാണ് റംസാന്‍ ഒന്ന് വ്യാഴാഴ്ച ആരംഭിക്കുന്നതെന്ന് പ്രമുഖ ഇസ്ലാം മതപണ്ഡിതര്‍ അറിയിച്ചു.

ആത്മസംസ്‌കരണത്തിന്റെ മാസത്തെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ ഒരുങ്ങി. സംസ്ഥാനത്ത് എവിടേയും റംസാന്‍ മാസപ്പിറവി ദൃശ്യമാകാത്തിനാല്‍ ശഅബാന്‍ 30 പൂര്‍ത്തിയാക്കിയാണ് ഇത്തവണ നോമ്പ് ആരംഭിക്കുന്നത്. പാപങ്ങളില്‍ നിന്ന് മോചനം നേടുന്നതിനും നന്മയിലേക്ക് മടങ്ങാനുമുള്ള ദിനരാത്രങ്ങളാണ് വിശ്വസിക്കള്‍ക്കായി റംസാന്‍ സമ്മാനിക്കുക.

പ്രഭാതം മുതല്‍ പ്രദോഷം വരെ അന്ന പാനീയങ്ങള്‍ ഉപേക്ഷിച്ചുള്ള വ്രതമാണ് റമദാനിലെ പ്രധാന ആരാധന. ദാനധര്‍മ്മങ്ങള്‍ വര്‍ധിപ്പിച്ചും സത്പ്രവര്‍ത്തികളില്‍ മുഴുകിയും വിശ്വാസികള്‍ റമദാനെ സ്വീകരിക്കും. ആയിരം മാസത്തേക്കാള്‍ അനുഗ്രഹീതമായ ലൈലത്തുല്‍ ഖദര്‍ റമദാനിലാണെന്നാണ് വിശ്വാസം.

ഈ ദിവസങ്ങളില്‍ പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളുണ്ടാകും. റംസാന്‍ മാസത്തിലാണ് ഖുര്‍ആന്‍ അവതിരിച്ചെതെന്നതും ഈ മാസത്തിന്റെ ശ്രേഷ്ഠത വര്‍ദ്ധിപ്പിക്കുന്നു. ഖുര്‍ആന്‍ പാരായണത്തിലൂടെ വിശുദ്ധമാസത്തെ വിശ്വാസികള്‍ ധന്യമാക്കും. സമൂഹ നോമ്പുതുറകളും സൗഹൃദ വേദികളും റംസാന്‍ കാലത്ത് വ്യാപകമായി നടക്കും. പള്ളികളില്‍ പ്രത്യേകമായി നോമ്പുതുറക്ക് സൗകര്യമുണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News