തിരുവനന്തപുരം: കര്‍ണാടകത്തിലെ എല്ലാ എം.എൽ.എമാരെയും കേരളത്തിലേക്ക് ക്ഷണിച്ച് കേരള ടൂറിസം. തങ്ങളുടെ ഒൗദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ടൂറിസം ഡിപ്പാർട്ട്മെന്റ് എം.എൽ.എമാരെ കേരളത്തിലേക്ക് ക്ഷണിച്ചത്.
ശക്തമായ പോരാട്ടത്തിനൊടുവിൽ സമ്മർദ്ദത്തിൽ നിന്നും മുക്തി നേടാൻ ദെെവത്തിന്റെ സ്വന്തം നാട്ടിലെ സുന്ദരവും സുരക്ഷിതവുമായ റിസോർട്ടുകളിലേക്ക് വരാനാണ് കേരള ടൂറിസം എം.എൽ.എമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ‘വരു, പുറത്തിറങ്ങി കളിക്കൂ’ എന്ന് ഹാഷ് ടാഗും ട്വീറ്റിനൊപ്പമുണ്ട്.
കേവല ഭൂരിപക്ഷം നേടുന്നതിൽ ബി.ജെ.പി പരാജയപ്പെട്ടതോടെയാണ് കർണാടകയിൽ രാഷ്ട്രീയ അനിശ്ചിതത്വം നേരിട്ടത്. കുമാരസ്വാമിക്ക് മുഖ്യമന്ത്രി സ്ഥാനം വാഗ്ദ്ധാനം ചെയ്‌ത് കോൺഗ്രസ് രംഗത്തെത്തിയതോടെ ബി.ജ.പിക്ക് ശക്തമായ തിരിച്ചടി നൽകാനും കോൺഗ്രസിനായി. ഇതിനിടെയാണ് എം.എൽ.എമാരെ കേരളത്തിലേക്ക് ക്ഷണിച്ച് ടൂറിസം രംഗത്തെത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here