ഗ്രൂപ്പ് ആരംഭിച്ച അഡ്മിന്‍മാരെ ഇനി പുറത്താക്കാന്‍ ക‍ഴിയില്ല; പുത്തന്‍ ഫീച്ചറുകളുമായി വാട്സാപ്പ്

അഡ്മിന്‍മാരെ തുണയ്ക്കാന്‍ പുതിയവാട്‌സ്ആപ്പ്ഫീച്ചര്‍. ഗ്രൂപ്പുകളിലെ അഡ്മിന്‍മാരെ തുണയ്ക്കുന്ന മാറ്റവുമായി പുതിയവാട്‌സ്ആപ്പ് ഫീച്ചര്‍ എത്തി.

ഗ്രൂപ്പ് ആരംഭിച്ച അഡ്മിന്‍മാരെ പുറത്താക്കാനുള്ള നീക്കങ്ങളെ തടയുന്ന മാറ്റങ്ങളുമായാണ്‌ പുതിയ ഗ്രൂപ്പ് ചാറ്റ് ഫീച്ചറിന്‍റെ വരവ് എന്നതാണ് ഈ ഫീച്ചറിന്‍റെ ഏറ്റവും വലിയ പ്രത്യേകത.

ആന്‍ഡ്രോയിഡ്, ഐഓഎസ് പതിപ്പുകളിലാണ് പുതിയ ഫീച്ചര്‍ എത്തുന്നത് എന്ന് വാട്‌സ്ആപ്പ് ഔദ്യോഗിക ബ്ലോഗിലൂടെ അറിയിച്ചു.

നിലവില്‍ ഗ്രൂപ്പിന്‍റെ പേരും, ഐക്കണും ആര്‍ക്കും മാറ്റാന്‍ സാധിക്കുമെങ്കിലും പുതിയ ഫീച്ചര്‍ എത്തുന്നതോടെ ഇവയില്‍ മാറ്റങ്ങള്‍ വരുത്താനുള്ള അധികാരം പരിമിതപ്പെടുത്താന്‍ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്ക് കഴിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here