എൻ വി കൃഷ്ണവാര്യർ പുരസ്കാരം പ്രഭാവർമയ്ക്ക്

സമസ്ത കേരള വാര്യർ സമാജം എൻ വി കൃഷ്ണവാര്യർ പുരസ്കാരം കവിയും മാധ്യമ പ്രവർത്തകനുമായ പ്രഭാവർമയ്ക്ക്.

‘ശ്യാമമാധവം’ എന്ന കവിതയിലൂടെ യഥാർഥ കവിതയുടെ ശക്തിസൗന്ദര്യം പ്രകടമാക്കിയതിനും എഴുത്തച്ഛൻ, വൈലോപ്പിള്ളി, അക്കിത്തം, എൻ വി കൃഷ്ണവാര്യർ, ഒ എൻ വി എന്നിവർ പകർന്നുനൽകിയ കാവ്യപാരമ്പര്യത്തിന്റെ സമകാലികമുഖം എന്ന നിലയിലുമാണ് പ്രഭാവർമയ്ക്ക് പുരസ്കാരം നൽകുന്നതെന്ന‌് വിധികർത്താക്കൾ പറഞ്ഞു.

10,001 രൂപയും പ്രശസ്തി പത്രവും ഉപഹാരവുമാണ് പുരസ്കാരം. 26ന് സമാജത്തിന്റെ 40‐ാം സംസ്ഥാന സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കുമെന്ന് ജനറൽ സെക്രട്ടറി പി വി മുരളീധരൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News