കാത്തിരിപ്പിനൊടുവില്‍ ദുല്‍ഖറിന്‍റെ ആദ്യ ബോളിവുഡ് ചിത്രം എത്തുന്നു; റിലീസ് തിയതി പ്രഖ്യാപിച്ചു

ആരാധകര്‍ കാത്തിരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍റെ ആദ്യ ബോളിവുഡ് ചിത്രമായ കാര്‍വാന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ആഗസ്റ്റ് 10 ന്‌ ചിത്രം തിയേറ്ററുകളിലെത്തും.

ജൂണ്‍ 1 നായിരുന്നു റിലീസ് തീയതി തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. ദുല്‍ഖര്‍ തന്നെയാണ് തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെ ചിത്രത്തിന്‍റെ റിലീസ് തീയതി പുറത്തുവിട്ടത്.

മൂന്നു പേർ ചേർന്ന് യാത്ര പോകുന്നതും യാത്രാമധ്യേ ഉണ്ടാവുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാൻ കേന്ദ്ര കഥാപാത്രത്തിലെത്തുന്നുണ്ട്. മിഥില പാല്‍ക്കറാണ് ചിത്രത്തിലെ നായിക.

മിഥിലയുടെയും ആദ്യ ബോളിവുഡ് ചിത്രമാണിത്. പെര്‍മനന്റ് റൂംമേറ്റ്‌സ് ഉള്‍പ്പെടെയുള്ള വെബ്‌ പരമ്പരയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് മിഥില.

നവാഗതനായ ആകര്‍ഷ് ഖുറാനയാണ് ചിത്രത്തിന്റെ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് റോണി സ്‌ക്രൂവാല ആണ്. കേരളത്തിലും സിനിമയുടെ ചിത്രീകരണം നടന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News