കാര്‍ പ്രേമികള്‍ക്കിതാ സന്തോഷ വാര്‍ത്ത; ഇലക്ട്രിക് കാറുകളുമായി ഔഡി എത്തുന്നു – Kairalinewsonline.com
Automobile

കാര്‍ പ്രേമികള്‍ക്കിതാ സന്തോഷ വാര്‍ത്ത; ഇലക്ട്രിക് കാറുകളുമായി ഔഡി എത്തുന്നു

2025 ഓടെ 20 ഇലക്ട്രിക് കാര്‍ മോഡലുകള്‍ പുറത്തിറക്കും

ആഡംബര വാഹന നിര്‍മാതാക്കളായ ഔഡി 2025 ഓടെ 20 ഇലക്ട്രിക് കാര്‍ മോഡലുകള്‍ പുറത്തിറക്കും.

എട്ട് ലക്ഷം ഇലക്ട്രിക് കാറുകള്‍ വില്‍ക്കുകയും ഇത് കൂടാതെ ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണത്തില്‍ മുന്‍ നിരയിലെത്തുകയാണ് ഔഡിയുടെ പ്രധാനപ്പെട്ട ലക്ഷ്യമെന്നും ഔഡി ഗ്രൂപ്പ് ചെയര്‍മാന്‍ റൂപര്‍ട്ട് സ്റ്റാഡ്‌ലര്‍.

ഇമൊബിലിറ്റി, ഡിജിറ്റൈസേഷന്‍, ഡ്രൈവര്‍ ആവശ്യമില്ലാത്ത സാങ്കേതികവിദ്യ, തുടങ്ങിയ മേഖലകളില്‍ കമ്പനി ചിലവഴിക്കുന്നത് 4,000 കോടി യൂറോയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

പ്രീമിയം വിഭാഗത്തില്‍ 2019ല്‍, ഔഡി ഇട്രോണ്‍ സ്‌പോര്‍ട്ട്ബാക്കും 2020ല്‍, ഇട്രോണ്‍ ജിടി മോഡലും പുറത്തിറങ്ങുമെന്നുംഔഡി ഗ്രൂപ്പ് ചെയര്‍മാന്‍ വ്യക്തമാക്കി

To Top