ബാഗേപ്പള്ളിയില്‍ സിപിഐ എം വോട്ടില്‍ ഗണ്യമായ വര്‍ധന; തോറ്റത് പുത്തൻ കോൺഗ്രസ്സുകാരനായ കോടീശ്വരനോട്

ബംഗളൂരു: കര്‍ണാടകത്തില്‍ ബാഗേപ്പള്ളി മണ്ഡലത്തില്‍ സിപിഐ എമ്മിന്റെ വോട്ടില്‍ ഗണ്യമായ വര്‍ധന. 2013 ല്‍ 35472 വോട്ടു നേടിയ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജി വി ശ്രീരാമറെഡ്ഡി ഇക്കുറി 51697 വോട്ട് നേടി രണ്ടാമതെത്തി. 16225 വോട്ട് കഴിഞ്ഞ തവണത്തെക്കാള്‍ കൂടുതല്‍.

കഴിഞ്ഞ തവണ സ്വതന്ത്രനായി വിജയിച്ച കോടീശ്വരന്‍ എസ് എന്‍ സുബ്ബറെഡ്ഡി ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വിജയിച്ചു. 14103 വോട്ടിന്റെ ഭൂരിപക്ഷം.മൂന്നാമതെത്തിയ ജനതാദള്‍ എസിന് ഇവിടെ 38302 വോട്ടുണ്ട്.

ബിജെപി സ്ഥാനാര്‍ഥിയ്ക്ക് 4140 വോട്ടു മാത്രമേ ലഭിച്ചുള്ളൂ.

വോട്ടിംഗ് നില:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here