ഗാസ കൂട്ടക്കുരുതിയെ ഇന്ത്യ അപലപിക്കണമെന്ന് സിപിഐ എം – Kairalinewsonline.com
Featured

ഗാസ കൂട്ടക്കുരുതിയെ ഇന്ത്യ അപലപിക്കണമെന്ന് സിപിഐ എം

ഇസ്രയേൽ സേനയുടെ ക്രൂരതയെ കേന്ദ്രസർക്കാർ ശക്തമായ ഭാഷയിൽ അപലപിക്കണം

ഗാസ‐ഇസ്രയേൽ അതിർത്തിയിൽ 58 പലസ്തീൻ പൗരന്മാരെ കൊലപ്പെടുത്തിയ ഇസ്രയേൽ സേനയുടെ നടപടിയെ സിപിഐ എം പൊളിറ്റ്ബ്യൂറോ ശക്തമായി അപലപിച്ചു.

ഇസ്രയേൽ ആട്ടിയിറക്കിവിട്ട ഭൂപ്രദേശത്തേക്ക് തിരിച്ചുവരാനുള്ള അവകാശത്തിനുവേണ്ടിയാണ് അതിർത്തിയിലേക്ക് പലസ്തീൻ ജനത മാർച്ച് നടത്തുന്നത്.

അന്താരാഷ്ട്ര നിയമങ്ങളെല്ലാം അട്ടിമറിച്ച് ജറുസലേമിൽ അമേരിക്ക എംബസി തുറന്ന ദിവസമാണ് ഇസ്രയേൽ നിഷ്ഠൂരമായ ആക്രമണം നടത്തിയത്. പലസ്തീൻ കൂട്ടക്കുരുതിയെ അപലപിക്കുക മാത്രമല്ല ക്രൂരമായ മനുഷ്യാവകാശ ലംഘനം നടത്തിയ ഇസ്രയേലിനെതിരെ നടപടി സ്വീകരിക്കുകയും വേണം.

ഇസ്രയേൽ സേനയുടെ ക്രൂരതയെ കേന്ദ്രസർക്കാർ ശക്തമായ ഭാഷയിൽ അപലപിക്കണം. ഐക്യരാഷ്ട്രസഭ രക്ഷാസമിതി ഇക്കാര്യത്തിൽ ശക്തമായി ഇടപെടണമെന്നും പിബി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

To Top