ഇറാഖില്‍ ചരിത്രവിജയം നേടി കമ്യൂണിസ്റ്റ് പാര്‍ട്ടി – Kairalinewsonline.com
DontMiss

ഇറാഖില്‍ ചരിത്രവിജയം നേടി കമ്യൂണിസ്റ്റ് പാര്‍ട്ടി

ജോര്‍ജ് ഡബ്ല്യു ബുഷിനെ ചെരിപ്പെറിഞ്ഞ പത്രവ്രര്‍ത്തക മുംതാസ അല്‍ സെയ്ദിയും തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടുണ്ട്.

ബാഗ്ദാദ്: ഇറാഖില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഇറാഖി കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ചരിത്ര വിജയം.

അമേരിക്കന്‍ വിരുദ്ധചേരിയായ കമ്യൂണിസ്റ്റ് സദറിസ്റ്റ് സഖ്യത്തില്‍ മത്സരിച്ച ഇറാഖി കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രണ്ട് സ്ഥാനാര്‍ഥികള്‍ പാര്‍ലമെന്റിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. 1934ല്‍ സ്ഥാപിതമായ കമ്മ്യൂണിസ്റ്റ് പാര്‍ടിക്ക് ഇതാദ്യമായാണ് ഇറാഖി പാര്‍ലമെന്റില്‍ പ്രാതിനിധ്യമുണ്ടാകുന്നത്.

ഇസ്ലാം മത വിശ്വാസികളുടെ പുണ്യനഗരങ്ങളിലൊന്നായ നജാഫില്‍ വനിതയായ സുഹാബ് അല്‍ ഖതീബ് വിജയിപ്പിച്ചപ്പോള്‍ ദിഖറില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ ഹൈഫ അല്‍ അമീനും വിജയിച്ചു.

മുഖ്താദ അല്‍ സദറിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ വിരുദ്ധചേരിക്കാണ് പാര്‍ലമെന്റില്‍ മുന്‍തൂക്കം. എന്നാല്‍ സദറിസ്റ്റ് കമ്മ്യൂണിസ്റ്റ് സഖ്യത്തെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കില്ലെന്നാണ് ഇറാന്റെ നിലപാട്.

2008 മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷിനെ ചെരിപ്പെറിഞ്ഞ പത്രവ്രര്‍ത്തക മുംതാസ അല്‍ സെയ്ദിയും തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടുണ്ട്.

To Top