ഇന്ധനവില ഇന്നും വര്‍ധിച്ചു

ഇന്ധനവിലയില്‍ വീണ്ടുംം വര്‍ധനവ്. പെട്രോളിന് 15 പൈസയും ഡീസലിന് 23 പൈസയും സ്പീഡ് പെട്രോളിന് 16 പൈസയും വര്‍ധിച്ചു. പുതുക്കിയ വില നാളെ മുതല്‍ പ്രബല്യത്തില്‍ വരും.

ഇതോടെ പെട്രോളിന് വില 79.21 രൂപയായി ഉയര്‍ന്നു. 72 രൂപയായിരുന്ന ഡീസല്‍ 72.23യായി. 81.93 പൈസയായിരുന്ന സ്പീഡ് പെട്രോളിന് 81.77 പൈസയായി വര്‍ധിപ്പിച്ചു.

ഏപ്രില്‍ 19 മുതല്‍ പെട്രോള്‍, ഡീസല്‍ വില എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചിരുന്നില്ല. കര്‍ണാടക തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയതോടെയായിരുന്നു ഇത്.

ഇതിന്റെ നഷ്ടം നികത്തുന്നതിനുള്ള വില വര്‍ധന വരും ദിവസങ്ങളിലായി ഉണ്ടാവുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍ ആ വിലയിരുത്തലുകള്‍ ശരിയാവുന്ന തരത്തില്‍ ദിനം പ്രതി ഇന്ധന വില വര്‍ധിപ്പിക്കുകയാണ് പെട്രോളിയം കമ്പനികള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News