എല്ലാം ശരിയാക്കി പിണറായി സര്‍ക്കാര്‍ മുന്നോട്ട്; ജനകീയ സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികാഘോഷം മേയ് 18 മുതല്‍ 30 വരെ – Kairalinewsonline.com
Kerala

എല്ലാം ശരിയാക്കി പിണറായി സര്‍ക്കാര്‍ മുന്നോട്ട്; ജനകീയ സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികാഘോഷം മേയ് 18 മുതല്‍ 30 വരെ

ജില്ലാ തലങ്ങളില്‍ ഒരാ‍ഴ്ച നീണ്ടുനില്‍ക്കുന്ന വിപുലമായ പ്രദര്‍ശങ്ങളും സാംസ്കാരിക പരിപാടികളും വാര്‍ഷികത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികം മേയ് 18 മുതല്‍ 30 വരെ സംസ്ഥാനത്താകെ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. 18 ന് കണ്ണൂരില്‍ നടക്കുന്ന ആഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.

ജില്ലാ തലങ്ങളില്‍ ഒരാ‍ഴ്ച നീണ്ടുനില്‍ക്കുന്ന വിപുലമായ പ്രദര്‍ശങ്ങളും സാംസ്കാരിക പരിപാടികളും വാര്‍ഷികത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.വാര്‍ഷികാഘോഷങ്ങളുടെ സമാപനപരിപാടികള്‍ മേയ് 30 ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കും.

ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ ,വാഗ്ദാനങ്ങള്‍ പാലിച്ച് മൂന്നാം വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്.വികസന ക്ഷേമപ്രവര്‍ത്തനങ്ങളുടെ നിറവിനാല്‍ ശ്രദ്ധേയമായ രണ്ട് വര്‍ഷങ്ങള്‍ പിന്നിട്ട് ശരിയായ ദിശയിലൂടെ മുന്നേറുന്ന സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികം സംസ്ഥാനത്താകെ വിപുലമായ പരിപാടികളോടെ ആഘോഷിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

ആഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരില്‍ നിര്‍വ്വഹിക്കും. സര്‍ക്കാര്‍ ധനസഹായ പദ്ധതികള്‍ എന്ന പുസ്തകത്തിന്‍റെ പ്രകാശനം ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും.അ‍ഴിമതിക്കെതിരെ,കര്‍ശന നിലപാട് സ്വീകരിച്ച്,സംശുദ്ധിയും ചൈതന്യവുമുള്ള ഭരണത്തിനാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നതെന്ന് മന്ത്രി എ.കെ.ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഉദ്ഘാടന പരിപാടികള്‍ക്ക് ശേഷം പ്രശാന്ത് നാരായണന്‍ സംവിധാനം ചെയ്യുന്ന ഉദയപഥം എന്ന മള്‍ട്ടിമീഡിയ ഷോ അരങ്ങേറും.തുടര്‍ന്ന് പിന്നണി ഗായകന്‍ വിജയ് യേശുദാസ് നയിക്കുന്ന ഗാന വിരുന്നും ആശാ ശരത്തും സംഘവും നയിക്കുന്ന നൃത്താവിഷ്കാരവും അരങ്ങ് തകര്‍ക്കും.

ജില്ലാ തലങ്ങളില്‍ ഒരാ‍ഴ്ച നീണ്ടുനില്‍ക്കുന്ന വിപുലമായ പ്രദര്‍ശങ്ങളും സാംസ്കാരിക പരിപാടികളും വാര്‍ഷികത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. വാര്‍ഷികാഘോഷങ്ങളുടെ സമാപനപരിപാടികള്‍ മേയ് 30 ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കും.

സൂര്യ കൃഷ്ണമൂര്‍ത്തി അണിയിച്ചൊരുക്കുന്ന കലാവിരുന്നാണ് സമാപനദിവസത്തില്‍ അരങ്ങിലെത്തുകയെന്നും മന്ത്രി എ.കെ.ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

To Top