രാഷ്ട്രീയ നാടകങ്ങളുടെ പറുദീസയായി കര്‍ണാടക; സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചെന്നും വ്യാ‍ഴാ‍ഴ്ച രാവിലെ സത്യപ്രതിജ്ഞയെന്നും ബിജെപി നേതാവ് മുരളീധര്‍ റാവു; കടുത്ത പ്രതിഷേധമുണ്ടാകുമെന്നും നിയമപരമായി നേരിടുമെന്നും കോണ്‍ഗ്രസ് ജെഡിഎസ് സഖ്യ നേതാക്കള്‍ – Kairalinewsonline.com
Big Story

രാഷ്ട്രീയ നാടകങ്ങളുടെ പറുദീസയായി കര്‍ണാടക; സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചെന്നും വ്യാ‍ഴാ‍ഴ്ച രാവിലെ സത്യപ്രതിജ്ഞയെന്നും ബിജെപി നേതാവ് മുരളീധര്‍ റാവു; കടുത്ത പ്രതിഷേധമുണ്ടാകുമെന്നും നിയമപരമായി നേരിടുമെന്നും കോണ്‍ഗ്രസ് ജെഡിഎസ് സഖ്യ നേതാക്കള്‍

കര്‍ണാടകയുടെ ചുമതലയുള്ള ബിജെപി നേതാവാണ് മുരളീധര്‍ റാവു

രാഷ്ട്രീയ നാടകങ്ങളുടെ പറുദീസയായി കര്‍ണാടക മാറുന്നു. സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചെന്നുകാട്ടി വൈകുന്നേരം ബിജെപി ട്വീറ്റ് ചെയ്തിരുന്നു. ഇത് വിവാദമായതോടെ പിന്‍വലിച്ചെങ്കിലും പിന്നാലെ ബിജെപി നേതാവ്  മുരളീധര്‍ റാവു സത്യപ്രതിജ്ഞ സ്ഥിരീകരിച്ച് രംഗത്തെത്തി.

ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസം സമയം നല്‍കിയെന്നും വ്യാ‍ഴാ‍ഴ്ച രാവിലെ 9 മണിക്ക് സത്യപ്രതിജ്ഞ ചെയ്ത് ബിജെപി അധികാരമേല്‍ക്കുമെന്നും കര്‍ണാടകയുടെ ചുമതലയുള്ള ബിജെപി നേതാവ് മുരളീധര്‍ റാവു വ്യക്തമാക്കി.

എന്നാല്‍ ഇതുവരെയും ഗവര്‍ണറുടെ ഓഫീസില്‍ നിന്ന് ഇത് സംബന്ധിച്ച സ്ഥിരീകണകുറിപ്പ് പുറത്തുവന്നിട്ടില്ല. അതേസമയം ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചാല്‍ കടുത്ത പ്രതിഷേധമുണ്ടാകുമെന്നും നിയമപരമായി നേരിടുമെന്നും കോണ്‍ഗ്രസ് ജെഡിഎസ് സഖ്യ നേതാക്കള്‍ വ്യക്തമാക്കി.

To Top