പുലര്‍ച്ചെ കോടതിയില്‍ നടന്നത്

1.45 AM: കോടതിയില്‍ വാദം ആരംഭിക്കുന്നു. മുകുള്‍ റോഹ്ത്തഗി ബിജെപിക്കും, അഭിഷേക് സിംഗ്വി കോണ്‍ഗ്രസിനും, തുഷാര്‍ മേഹ്ത കേന്ദ്രത്തിനും വേണ്ടി ഹാജരാകുന്നു.

2.15 AM: സര്‍ക്കാരിയ കമ്മീഷന്‍ പ്രകാരം പ്രീപോള്‍ അലയന്‍സ്,പോസ്റ്റ് പോള്‍ അലയന്‍സ്,ഏറ്റവും വലിയ ഒറ്റകക്ഷി എന്ന ക്രമത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമായിരുന്നെന്ന് അ!ഭിഷേക് സിംഗ്വി

3 AM: ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്യാന്‍ സുപ്രീം കോടതിക്കാകുമോ എന്ന ചോദ്യം ഉയരുന്നു.

3.15AM: 356ാം വകുപ്പ് കോടതിക്ക് റദ്ദാക്കാമെങ്കില്‍ ഗവര്‍ണറുടെ നടപടിയില്‍ എന്തുകൊണ്ട് ഇടപെട്ടുകൂടാ എന്ന് അഭിഷേക് സിംഗ്വി

3.26AM: അരമണിക്കൂര്‍ വാദിച്ച അ!ഭിഷേക് സിംഗ്വിയോട് വാദങ്ങള്‍ അ!വസാനിപ്പിക്കാന്‍ കോടതി ആ!വശ്യപ്പെടുന്നു.

3.40AM: പുലര്‍ച്ചെ കേസ് പരിഗണിക്കേണ്ട ആ!വശ്യമില്ലായിരുന്നെന്ന് മുകുള്‍ റോഹ്ത്തഗി

3.46AM: യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്യുന്നതില്‍ അറ്റോര്‍ണി ജനറല്‍ യോജിപ്പ് രേഖപ്പെടുത്തുന്നു

3.50AM: 117 എംഎല്‍എമാരുടെ പിന്തുണയെന്ന് കോണ്‍ഗ്രസ് അഭിഭാഷകന്‍.ഭൂരിപക്ഷം സഭയില്‍ തെളിയിക്കുമെന്ന് റോഹ്ത്തഗി.

4.10AM: ഹര്‍ജി തള്ളണമെന്ന് റോഹ്ത്തഗി..ഭൂരിപക്ഷം തെളിയിക്കാന്‍ സമയം നല്‍കണമെന്ന് റോഹ്ത്തഗി

4.21AM: യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ .കോടതി എകെ സിക്രി തടയുന്നില്ല

4.27AM: സത്യപ്രതിജ്ഞ നീട്ടണമെന്ന് കോടതിയോട് അഭിഷേക് സിംഗ്വി.

4.56 AM: ഗവര്‍ണറെ കോടതിക്ക് വിളിച്ച് വരുത്താനാവില്ലെന്ന് ജസ്റ്റിസ് ബോബ്‌ഡേ

5.31AM: സുപ്രീംകോടതി വിധി.

യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞയ്ക്ക് സ്റ്റേയില്ല. കേസ് നാളെ 10.30ന് പരിഗണിക്കുമെന്ന് കോടതി. അപ്പോള്‍ യെദ്യൂരപ്പ ഭൂരിപക്ഷം തെളിയിക്കുന്ന കത്ത് ഹാജരാക്കാനും നിര്‍ദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here