‘ജനാധിപത്യ രാജ്യം എന്നൊക്കെ പറയാന്‍ ഇനിയും നമുക്ക് നാണമാകില്ലേ’

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്നൊക്കെ മേനി പറയാന്‍ ഇനിയും നമുക്ക് നാണമാകില്ലേയെന്ന് സംവിധായകന്‍ ഡോ. ബിജു. കര്‍ണാടക രാഷ്ട്രീയ നാടകങ്ങളുടെ പശ്ചാത്തലത്തിലാണ് ബിജുവിന്റെ പ്രതികരണം.

ബിജു പറയുന്നത് ഇങ്ങനെ:

ഇങ്ങനെ ചന്തയില്‍ ലേലം വിളിച്ച് വിലയ്ക്ക് വാങ്ങാന്‍ കഴിയുന്നത്ര നിലപാടില്ലാത്ത, നിലവാരവും വ്യക്തിത്വവുമില്ലാത്ത പണത്തോടും അധികാരത്തോടും മാത്രം ആര്‍ത്തിയുള്ള വിവരം കെട്ട ഒരുകൂട്ടം ആളുകളെയാണ് ഒരു ജനാധിപത്യ രാജ്യത്ത് ഭരണാധികാരികളും നേതാക്കന്മാരുമായി ലഭിക്കുന്നതെങ്കില്‍ ആ രാജ്യത്തിന്റെ അവസ്ഥയെപ്പറ്റി പ്രതേകിച്ചു എന്ത് പറയാന്‍…

ഇത്തരത്തില്‍ പണം കൊടുത്ത് ആളുകളെ വിലയ്ക്ക് വാങ്ങി ഭരിക്കുവന്‍ ഓരോ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും അവസരം കൊടുക്കുന്ന കുതിരക്കച്ചവടത്തിന് ഇപ്പോഴും ജനാധിപത്യം എന്ന് തന്നെയാണോ പേര്..ലോകത്തെ ഏറ്റവും വലിയ ‘ജനാധിപത്യ രാജ്യം’ എന്നൊക്കെ മേനി പറയാന്‍ ഇനിയും നമുക്ക് നാണമാകില്ലേ….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here