പുതിയ ലുക്കിൽ വനിതാ ഓട്ടോ ഡ്രൈവറായി സായി പല്ലവി

നിവിന്‍ പോളിയുടെ നായികയായി പ്രേമം സിനിമയിലൂടെ മലയാളി പ്രേക്ഷക മനസ് കീഴടക്കിയ നടിയാണ് സായി പല്ലവി. പ്രേമത്തിലെ മലർ എന്ന കഥാപാത്രം യുവാക്കളുടെ മനസ്സിലെ കാമുകി സങ്കൽപ്പത്തെ മാറ്റി മറിച്ചതിന് പിന്നാലെ ദുല്‍ഖറിന്റെ നായികയായി കലിയിലും സായി പല്ലവി തിളങ്ങി.

മലയാളത്തില്‍ നിന്ന് തെലുങ്കിലേക്കും പിന്നീട് തമിഴിലേക്കും കളം മാറ്റിയ സായി അവിടെയും തന്റെ പ്രതിഭ തെളിയിച്ചു. തമിഴില്‍ എഎല്‍ വിജയ് സംവിധാനം ചെയ്ത ദിയ എന്ന ചിത്രമായിരുന്നു സായിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്.

ധനുഷ്, കാജൽ അഗർവാൾ ജോഡികൾ അഭിനയിച്ച ബാലാജി മോഹൻ സംവിധാനം ചെയ്ത് 2015ൽ പുറത്തിറങ്ങിയ മാരിയുടെ വിജയത്തിന് ശേഷം മാരിയുടെ രണ്ടാം ഭാഗത്തിലെ നായികയായി സായ്പല്ലവിഎത്തുന്നത്.

വനിതാ ഓട്ടോഡ്രൈവറുടെ വേഷത്തിലാണ് താരമെത്തുന്നത്. മാരി 2വിനു വേണ്ടി നേരത്തെ സായി ഓട്ടോറിക്ഷ പഠിക്കുന്നതിന്റെ വിവരങ്ങള്‍ പുറത്ത് വന്നിരുന്നു.
ചിത്രത്തില്‍ ടൊവിനോ തോമസാണ് ധനൂഷിന്റെ വില്ലനായി എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News