സൗഹൃദത്തിന്‍റെ കഥ പറഞ്ഞുകൊണ്ട് സാമൂഹ്യ പ്രസക്തിയുള്ള വിഷയം ചർച്ച ചെയ്യുന്ന ബിടെക് ഹിറ്റിലേക്ക് കുതിക്കുമ്പോള്‍; വിശേഷങ്ങള്‍ പങ്കുവച്ച് നിരഞ്ജന ആര്‍ട്ട്കഫെയില്‍

സൗഹൃദത്തിന്‍റെ കഥ പറഞ്ഞുകൊണ്ട് സാമൂഹ്യ പ്രസക്തിയുള്ള വിഷയം ചർച്ച ചെയ്യുന്ന ചിത്രമാണ് ബിടെക്.
പേര് കേൾക്കുമ്പോൾ തോന്നുന്നതിനെക്കാൾ സീരിയസാണ് ചിത്രം. ആദ്യഭാഗത്തെ നർമ്മത്തെ മാറ്റിനിർത്തുന്ന കാ‍ഴ്ചകളാണ് രണ്ടാം ഭാഗം പറയുന്നത്.

രാഹുൽ രാജിന്‍റെ പശ്ചാത്തലസംഗീതവും ഗാനങ്ങളും കൊണ്ട് മനോഹരമായിരുന്നു ബിടെക്. ക്വീന്‍ പോലെയുള്ള സിനിമകൾ സമൂഹത്തോട് ചോദ്യങ്ങൾ ഉയർത്തുമ്പോൾ ബിടെക് കോളജ് പശ്ചാത്തലത്തിൽ തന്നെ വളരെ കാലിപ്രസക്തമായ വിഷയത്തെ ചർച്ച ചെയ്യുന്നു.

നിരഞ്ജന അനൂപ് അവതരിപ്പിച്ച അനന്യ എന്ന കഥാപാത്രം ആണ് തനിക്ക് ഏറ്റവും സന്തോഷം നൽകിയ കഥാപാത്രമെന്ന് താരം പറഞ്ഞു. അശോക് അർജുന്‍റെ ആസാദെന്ന കഥാപാത്രവും നിരഞ്ജനയുടെ അനന്യയും പ്രശംസനീയമായി അവതരിപ്പിക്കപ്പെട്ടു. ചിത്രത്തിലെ അലന്‍സിയറുടെ പ്രകടനവും മികവുറ്റതാണ്.

കൊതുകിനെക്കാൾ കൂടുതൽ ബിടെക്കുകാരുള്ള നാട്ടിൽ ബിടെക്കുകാരുടെ പ്രശ്നങ്ങളും വിഷയങ്ങളും നന്നായി തന്നെ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തിൽ. മൃദുൽ നായർ സംവിധായകന്‍റെ കുപ്പായമണിഞ്ഞ ആദ്യ ചിത്രമെന്ന നിലയ്ക്കും ബിടെക്ക് കണ്ടിരിക്കാവുന്ന ചിത്രം തന്നെയാണ്.

കാണാം ആര്‍ട്ട് കഫെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here