അത് തെറ്റായിരുന്നു; ഇല്ല, ഇനി ആവര്‍ത്തിക്കില്ല; നിലപാട് വ്യക്തമാക്കി മെസി

ലോകകപ്പും, വിരമിക്കലുമായി ബന്ധപ്പെട്ട് വിവാദങ്ങളും അഭ്യൂഹങ്ങളും ഉയരവേ, വിരമിക്കലപമായി ബന്ധപ്പെട്ട്  നിലപാട് വ്യക്തമാക്കി അര്‍ജന്റീനയുടെ സൂപ്പര്‍ താരം മെസി.

റഷ്യന്‍  ലോകകപ്പില്‍  കിരീടം ഉയര്‍ത്തണമെന്ന് തന്നെയാണ് ആഗ്രഹം,  എന്നാല്‍  കിരീടം നേടാന്‍ ക‍ഴിഞ്ഞില്ലെങ്കിലും, ടീമിനൊപ്പം തന്നെ തുടരുമെന്നാണ് സൂപ്പര്‍ താരം വ്യക്തമാക്കിയത്.

മെസിയുടെ അവസാന ലോകകപ്പാവും റഷ്യയിലേതെന്ന് അഭ്യൂഹം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ്  മെസി നിലപാട് വ്യക്തമാക്കിയത്.

നേരത്തെ കോപ്പ അമേരിക്കയിലെ തോല്‍വിയെത്തുടര്‍ന്ന് മെസി വിരമിക്കല്‍  പ്രഖ്യാപിച്ചിരുന്നു. പ്രതീക്ഷിച്ചിരുന്ന കിരീടം കെെയ്യില്‍ നിന്നും വ‍ഴുതിപ്പോയപ്പോള്‍ , ആ സമയത്ത് വിരമിക്കുകയെന്നതാണ് നല്ല തീരുമാനമെന്നതോന്നലുണ്ടായി.

എന്നാല്‍, പിന്നീട്,  തീരുമാനം തെറ്റായിരുന്നെന്ന് ബോധ്യപ്പെട്ടു.  ഫുട്ബോ‍ള്‍   ആരാധകര്‍ക്കും  കളിക്കാര്‍ക്കും തെറ്റായ സന്ദേശമായിരിക്കും, താന്‍ നല്‍കുന്നതെന്നും മനസിലായി.  വാശിയോടെ  പോരാട്ടം തുടകരുകയാണ് വേണ്ടതെന്നും ഒരു അഭിമുഖത്തില്‍ മെസ്സി വ്യക്തമാക്കി.

ബാ‍ഴ്സയ്ക്ക് വേണ്ടി മികച്ച കളി പുറത്തെടുക്കുന്ന മെസ്സി പലപ്പോ‍ഴും രാജ്യത്തിനായി കളിക്കുമ്പോള്‍ കളി മറക്കുന്നുവെന്ന വിമര്‍ശനം നേരത്തെയും ഉയര്‍ന്നിരുന്നു. മെസിയുടെ നേതൃത്വത്തില്‍, അര്‍ജന്‍റീന  വലിയ കിരീട നേട്ടങ്ങളൊന്നും സ്വന്തമാക്കിയിട്ടില്ല.

കോപ്പ  അമേരിക്കയിലും, തോല്‍വി നേരിടേണ്ടി വന്നതോടെ , മെസിയ്ക്കെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News