കര്‍ണാടകയില്‍ കരുനീക്കങ്ങള്‍ തുടരുന്നു; കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ കൊച്ചിയിലേയ്ക്ക്

രാഷ്ട്രീയ നാടകങ്ങള്‍ അരങ്ങു കൊ‍ഴുപ്പിക്കുന്ന കര്‍ണാടകയില്‍, വീണ്ടും രാഷ്ട്രീയ നീക്കങ്ങള്‍. കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എമാരെ ബാംഗ്ളൂരുവില്‍ നിന്നും മാറ്റും.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് എം എല്‍ എമാരെ താമസിപ്പിച്ച റിസോര്‍ട്ടിനുള്ള സുരക്ഷ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ പിന്‍വലിച്ചിരുന്നു.  ഇതേത്തുടര്‍ന്ന്  കൊച്ചിയിലേക്കാണ്എംഎല്‍എമാരെ മാറ്റുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട്.

പ്രത്യേക വിമാനത്തില്‍ എം എല്‍ എമാരെ കൊച്ചിയിലേക്ക് എത്തിയ്ക്കുമെന്നാണ് നിലവിലെ സൂചന. ഇതിനായി ചാര്‍ട്ടഡ് വിമാനങ്ങള്‍ കോണ്‍ഗ്രസും ജെഡിഎസും സജ്ജമാക്കിയിട്ടുണ്ട്.

ഭൂരിപക്ഷം തെളിയിക്കാതെ, യെദ്യൂരപ്പ മുഖ്യമന്ത്രിയായി അധികാരമേറ്റതോടെ, പുതിയ രാഷ്ട്രീയ നാടകങ്ങള്‍ക്കാണ് ഇനിയും കര്‍ണാടക വേദിയാകുകയെന്ന് ഉറപ്പായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here