സുപ്രീംകോടതിയുടേത് ചരിത്രതീരുമാനമെന്ന് അഭിഷേക് സിങ്‌വി; ജനതയുടെ വിശ്വാസം വര്‍ദ്ധിപ്പിക്കുന്ന വിധിയാണിതെന്ന് കോണ്‍ഗ്രസ്

ദില്ലി: ചരിത്രപരമായ തീരുമാനമാണ് കര്‍ണാടക വിഷയത്തില്‍ സുപ്രീംകോടതിയില്‍ നിന്നുണ്ടായതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വി. എന്നാല്‍ നാളെ ഭൂരിപക്ഷം തെളിയിച്ച് അധികാരത്തില്‍ കയറുമെന്ന വിശ്വാസത്തിലാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കറും, കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയും.

കോണ്‍ഗ്രസിന്റെയും ബിജെപിയുടേയും രാഷ്ട്രീയ നേതാക്കള്‍ കര്‍ണാടകയില്‍ അധികാരത്തില്‍ കയറുമെന്ന പൂര്‍ണ വിശ്വാസത്തിലാണ്. ബിജെപിയുടെ കുതന്ത്രങ്ങളേയും പണകൊഴുപ്പിനേയും മറികടന്നുള്ള തീരുമാനമായിരുന്നു സുപ്രീംകോടതി വിധിയെന്നും ചരിത്രപരമായ തീരുമാനമായിരുന്നു സുപ്രീംകോടതിയില്‍ നിന്നും കര്‍ണാടക വിഷയത്തിലുണ്ടായിരിക്കുന്നതെന്നും മനു അഭിഷേക് സിങ്‌വി വ്യക്തമാക്കി.

എന്നാല്‍ തങ്ങള്‍ക്ക് 120 എംഎല്‍എ മാരുടെ പിന്തുണയുണ്ടെന്നും നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്നുമായിരുന്നു ബിജെപി നേതാവ് ശോഭ കരന്തലജെയുടെ പ്രതികരണം.

കോടതി വിധിയ്ക്ക് വഴങ്ങുമെന്ന് ബിഎസ് യെദ്യൂരപ്പ വ്യക്തമാക്കി. തനിക്ക് നൂറു ശതമാനം ആത്മവിശ്വാസമുണ്ടെന്നും സഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ജനതയുടെ വിശ്വാസം വര്‍ദ്ധിപ്പിക്കുന്ന വിധിയാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അശ്വിനി കുമാര്‍ പ്രതികരിച്ചു.

കര്‍ണാടകയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ചുക്കാന്‍ പിടിച്ച കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കറും ട്വീറ്റ് ചെയ്തു. ഗവര്‍ണറുടേത് ഭരണഘടനാ വിരുദ്ധ നടപടിയാണെന്ന് സുപ്രീംകോടതി വിധിയിലൂടെ തെളിഞ്ഞെന്ന് രാഹുല്‍ ഗാന്ധിയും ട്വീറ്റിലൂടെ വ്യക്തമാക്കി.

ഗവര്‍ണറുടെ തീരുമാനത്തിലുള്ള ശരിതെറ്റുകള്‍ പരിശോധിക്കുമെന്ന് പറഞ്ഞത് സങ്കോചമുയര്‍ത്തുന്നുണ്ടെന്നാണ് നിയമവിദ്ഗ്ദരുടെ അഭിപ്രായം.

അതേസമയം, കര്‍ണാടകയിലെ രാഷ്ട്രീയ പോരില്‍ ഇരുപക്ഷത്താണെങ്കിലും മുതിര്‍ന്ന ജനതാദള്‍ നേതാവ് ദേവഗൗഡയ്ക്ക് ജന്മദിനാശംസയും ദീര്‍ഘായുസും നേര്‍ന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News