തകര്‍പ്പന്‍ മേക്ക് ഓവറുമായി ലാല്‍; ഞെട്ടിക്കാന്‍ ‘ചന്ദ്രഗിരി’; ട്രെയിലര്‍ കാണാം

ലാല്‍ മുഖ്യവേഷത്തില്‍ എത്തുന്ന ചന്ദ്രഗിരിയുടെ ട്രെയിലര്‍ എത്തി.

കാസര്‍ഗോഡിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഗുരുപൂര്‍ണ്ണിമയുടെ ബാനറില്‍ എന്‍.സുചിത്രയാണ്.

മോഹന്‍കുപ്ലേരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് നവാഗതനായ വിനോദ് കുട്ടമത്താണ്. കണ്ണൂരിലും കാസര്‍ഗോഡുമായാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

ലാല്‍ രാഘവന്‍ മാഷ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഷോണ്‍ റോമി, നന്ദു, കൊച്ചുപ്രേന്‍, ജയചന്ദ്രന്‍, സജിതമഠത്തില്‍, ഹരീഷ് പേരടി, സുനില്‍സുഖദ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്.

കാസര്‍ഗോഡിന്റെ കലാരൂപമായ യക്ഷഗാനവും ചിത്രത്തില്‍ പ്രധാന പ്രമേയമായി കടന്നു വരുന്നു. ജൂണില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News