മരക്കൊമ്പിലിരുന്ന് കാട്ടുപോത്തിനെ ചുംബിക്കുന്ന ചീറ്റ; ആ ചിത്രത്തിനു പിന്നിലെ രഹസ്യം പുറത്ത്

മനോഹരമായൊരു ചിത്രം ലഭിക്കാന്‍ ഭാഗ്യം മാത്രം പോരാ. ആ നിമിഷത്തിന് വേണ്ടിയുള്ള കാത്തിരിപ്പും ടെമിംഗും കൂടി പ്രധാനമാണ്. അങ്ങനെ ഒരു ചിത്രമാണ് ഇപ്പോള്‍ സമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ച. മരകൊമ്പിലിരുന്ന് കാട്ടുപൊത്തിനെ ചുംബിക്കുന്ന ചീറ്റയാണ് ഇപ്പോള്‍ താരം. ചിത്രം പകര്‍ത്തിയത് നാഷണല്‍ ജിയോഗ്രഫി ഫോട്ടോഗ്രാഫര്‍ ബെനറ്റ് മാത്തോന്‍സിയാണ്.

ദക്ഷിണാഫ്രിക്കയിലെ സാബി സാന്‍ഡ് ഗെയിം റിസര്‍വില്‍ നിന്ന് പകര്‍ത്തിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ച ഉടന്‍ തന്നെ ചര്‍ച്ചയായി. നിരവധി പേര്‍ ചിത്രം ഷെയര്‍ ചെയ്തു. എന്നാല്‍ പുലി കാട്ടുപോത്തിനെ ചുംബികുക അല്ല എന്നതാണ് സത്യം. ആ ചിത്രത്തിന് പിന്നിലെ കഥ മറ്റൊന്നാണ്.

വിശന്ന് വലഞ്ഞ പുള്ളിപ്പുലി ഒരു കാട്ടുപോത്തിന്‍ കുട്ടിയെ വേട്ടയാടാന്‍ ശ്രമിച്ചതോടെയാണ് ചിത്രത്തിന്റെ പിറവിക്ക് തുടക്കം. എന്നാല്‍ പുലിയുടെ ഉദ്ദേശം പരാജയപ്പെട്ടു. ഇരതേടിയെത്തിയ പുലിയെ പോത്തിന്‍ കൂട്ടം ഓടിച്ച് ഒരു മരത്തില്‍ കയറ്റി.

രക്ഷപ്പെടാതിരിക്കാന്‍ അതിന് ചുറ്റും കാവലും നിന്നു. മരക്കൊമ്പിലിരുന്ന് പോത്തുകളെ വിരട്ടാന്‍ പുലി പലതവണ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതിനിടയിലാണ് പുലിയും സംഘത്തിലുള്ള ഒരുകാട്ടുപോത്തും മുഖത്തോട് മുഖം നോക്കുന്നത് ഫോട്ടോഗ്രാഫര്‍ ശ്രദ്ധിച്ചത്.

ആ മുഹൂര്‍ത്തം അദ്ദേഹം ക്യാമറയില്‍ പകര്‍ത്തി. ചിത്രം കണ്ടാല്‍ പുലി പോത്തിനെചുംബിക്കുന്നത് പോലെ തോന്നും. ഇതിന്റെ വിഡിയോ പുറത്തുവന്നതോടെ ചിത്രത്തിനു പിന്നിലെ സത്യം പുറത്ത് വന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News