മലയാള സിനിമയില്‍ ഇത് ആദ്യം; സയനോര പറയുന്നു

മലയാള ഗാനലോകത്തേക്കൊരു മഞ്ഞ് പൊലെയാണ് അല്‍ഫോണ്‍സ് ജോസഫിന്റെ മഞ്ഞ് പോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെ സയോനോര ഫിലിപ്പ് എന്ന ഗായിക കടന്ന് വന്നത്.

വ്യത്യസ്തമായ ആലാപന ശൈലിയും വേറിട്ട ശബ്ദവും ഉറച്ച നിലപാടുകളും മറ്റ് ഗായകരില്‍ നിന്നും സയനോരയെ വേറിട്ട് നിര്‍ത്തി.

സംഗീത രംഗത്തെ സയനോരയുടെ സാന്നിദ്ധ്യം 14 വര്‍ഷത്തില്‍ എത്തി നില്‍ക്കുമ്പോള്‍, സംഗീതസംവിധാന രംഗത്തേക്ക് കൂടി ചുവട് വെച്ചിരിക്കുകയാണവര്‍.

ജീന്‍ മര്‍ക്കോസ് സംവിധാനം ചെയ്ത കുട്ടന്‍ പിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിനാണ് സയനോര, സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. മലയാളത്തില്‍ ആദ്യമായാണ് ഒരു സിനിമയ്ക്ക് വേണ്ടി ഒരു സ്ത്രീ പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്.

സംഗീത വിശേഷങ്ങള്‍ പങ്കുവെച്ച് സയനോര ആര്‍ട്ട് കഫേയില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News