വന്‍ കുതിച്ചു ചാട്ടത്തിനൊരുങ്ങി ലെനോവോ; ഉപയോക്താക്കള്‍ക്ക് ഇനി അദ്ഭുത ലോകം

ഉപയോക്താക്കള്‍ക്ക് അദ്ഭുത ലോകമൊരുക്കി ലെനോവോ. സ്മാര്‍ട് ഫോണ്‍ രംഗത്ത് വന്‍ കുതിച്ചു ചാട്ടത്തിനൊരുങ്ങുകയാണ് ലെനോവോ. പുതിയ മോഡലിന്‍റെ ഇന്‍റേണല്‍ മെമ്മറിയിലാണ് ലെനോവോ അത്ഭുതം രചിക്കാന്‍ ഒരുങ്ങുന്നത്.

അടുത്തതായി വിപണിയിലെത്തിക്കുന്ന ലെനോവോ z5 4TB ഇന്‍റേണല്‍ സ്റ്റോറേജ് ഉണ്ടാകുമെന്നാണ് കമ്പനി അറിയിക്കുന്നത്. ഇതില്‍ 2000 എച്ച്ഡി സിനിമകളും, ഒന്നര ലക്ഷം പാട്ടുകളും, 10 ലക്ഷം ഫോട്ടോകളും സൂക്ഷിക്കാം.

പാര്‍ട്ടിക്കിള്‍ ടെക്നോളജിയാണ് ഫോണിന്‍റെ മെമ്മറിക്കായി ഉപയോഗിച്ചിരിക്കുന്നത്. പുതിയ മോഡല്‍ ഇപ്പോള്‍ ചൈനയില്‍ മാത്രം പുറത്തിറക്കാനാണ് ലെനോവോയുടെ തീരുമാനം.

ജൂണ്‍ 14 ന് പുറത്തിറക്കുമെന്നാണ് അറിയാന്‍ ക‍ഴിയുന്നത്. ഫോണ്‍ വിജയകരമാകുകയാണെങ്കില്‍ 4TB സ്റ്റോറേജുള്ള മോഡലുകള്‍ മറ്റു രാജ്യങ്ങളില്‍ വില്‍ക്കാനായി ലെനോവോ പുറത്തിറക്കാതിരിക്കില്ലെന്നാണ് പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here