ജിയോയ്ക്കെതിരെ പുതിയ നീക്കവുമായി ഐഡിയ; കിടിലന്‍ ഒാഫറുകള്‍

ടെലികോം വിപണിയില്‍ വെല്ലുവിളി ഉയര്‍ത്തുന്ന ജിയോയ്ക്കെതിരെ പുതിയ നീക്കവുമായി ഐഡിയ. വിപണിയില്‍ പിടിച്ചു നില്‍ക്കാന്‍ പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ വിതരണക്കാരായ വണ്‍ പ്ലസിനൊപ്പം വന്‍ ഓഫറുമായി ഐഡിയ സെല്ലുലാര്‍ കൈകോര്‍ക്കാന്‍ ഒരുങ്ങുന്നു എന്നാണ് അറിയാന്‍ ക‍ഴിയുന്നത്.

വണ്‍പ്ലസ് 6 ഹാന്‍ഡ്‌സെറ്റ് വാങ്ങുന്നവര്‍ക്ക് 2000 രൂപയുടെ ക്യാഷ് ബാക്കും 370 ജിബി ഫ്രീ ഡേറ്റയുമാണ് ഐഡിയ നല്‍കുന്നത്. ഈ 2000 രൂപ അടുത്ത 20 റീച്ചാര്‍ജുകളില്‍ 100 രൂപ കിഴിവില്‍ ഉപഭോക്താവിന് പ്രയോജനപ്പെടുത്താമെന്നാണ് ഐഡിയ പറയുന്നത്.

ഐഡിയ പ്രീപെയ്ഡ് വരിക്കാര്‍ക്ക് 12 മാസത്തിനുള്ളില്‍ 370 ജിബി ഡേറ്റയാണ് ഐഡിയ ഓഫര്‍ ചെയ്യുന്നത്. ഇതോടൊപ്പം ഡിജിറ്റല്‍ ഐഡിയ കണ്ടന്റ് സര്‍വീസുകളായ മ്യൂസിക്, മൂവീസ്, ഗെയിമുകള്‍ എന്നിവയോടൊപ്പം നാലു മാസത്തേക്ക് ഡിവൈസ് സെക്യൂരിറ്റിയും ഐഡിയ നല്‍കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here