ക്യൂബയില്‍ വിമാനാപകടം: വിമാനം തകര്‍ന്ന് നൂറിലേറെപേര്‍ മരിച്ചു; പൊട്ടിത്തെറിച്ചത് പറന്നുയര്‍ന്ന ഉടന്‍

ഹവാന:  ക്യൂബയിൽ വിമാനം  തകര്‍ന്നു വീണ്  നൂറിലേറെ പേര്‍ മരിച്ചതായി സൂചന. ബോയിങ്‌ 737 വിമാനമാണ്‌ പറന്നുയര്‍ന്നസമയത്ത് തന്നെ തകര്‍ന്ന് വീണത്.  ‍വിമാനം അപകടത്തില്‍ പെടുന്നസമയത്ത്, 104 യാത്രക്കാരും 9 ജീവനക്കാരുമുണ്ടായിരുന്നു.

ഹവാനയിൽ നിന്നും ഹോൾഗിനിലേക്ക്‌ പോകുകയായിരുന്ന ആഭ്യന്തര വിമാനം പറന്നുയർന്ന ഉടൻതന്നെ വിമാനത്താവളത്തിനും അടുത്തുള്ള ചെറുപട്ടണമായ സാൻഡിയാഗോ ഡി ലാസ്‌ വീഗസിനും ഇടയിൽ തകർന്നു വീണ്‌ പൊട്ടിത്തെറിക്കുകയായിരുന്നു. ക്യൂബൻ സമയം പകൽ 12 മണിയോടെയാണ്‌ സംഭവം.

ക്യൂബൻ പ്രസിഡന്റ്‌ മിഗ്വേൽ മരിയോ അപകടസ്ഥലം സന്ദർശിച്ചു. സുരക്ഷാ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുകയാണ്‌. ഹവാനയിലെ ജോസ് മാർട്ടി രാജ്യാന്തര വിമാനത്താവളത്തിൽനിന്നു പറന്നുയർന്ന വിമാനമാണിത‌്.

തകർന്നയുടൻ വിമാനം പൊട്ടിത്തെറിക്കുകയായിരുന്നു. ക്യൂബയുടെ കിഴക്കൻ നഗരമായ ഹൊൽഗ്യുനിലേക്കു പോകുകയായിരുന്നു വിമാനം.

ക്യൂബൻ സർക്കാരിന്റെ വിമാനക്കമ്പനിയായ ക്യുബാന ഏവിയേഷന്റെ ഉടമസ്ഥതതയിലുള്ള വിമാനമാണിത‌്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News