ബൊപ്പയ്യ പ്രോടെം സ്പീക്കറായി തുടരും; ‍വിശ്വാസ വോട്ടെടുപ്പ് ഇന്ന്; നി​യ​മ​സ​ഭാ ന​ട​പ​ടി​ക​ൾ ചാ​ന​ലു​ക​ളി​ലൂടെ സംപ്രേക്ഷണം ചെയ്യും

കര്‍ണ്ണാടക നിയമസഭ പ്രോടെം സ്പീക്കറായി ബൊപപ്പയ്യ തുടരുമെന്ന് സുപ്രീംകോടതി. സുതാര്യത ഉറപ്പ് വരുത്താന്‍ കര്‍ണ്ണാടക നിയമസഭാ നടപടികള്‍ ചാനലുകളിലൂടെ തല്‍സമയം സംപ്രേക്ഷണം ചെയ്യാനും സുപ്രീംകോടതി ഉത്തരവിട്ടു.

പ്രോടെം സ്പീക്കര്‍ നിയമനത്തിനെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്. മുതിര്‍ന്ന എം.എല്‍.എയെ പ്രോടെം സ്പീക്കറായി നിയമിക്കണമെന്ന് ഗവര്‍ണ്ണറോട് ഉത്തരവിടാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

യെദൂരപ്പയുടെ രാഷ്ട്രിയ വിശ്വസതന്‍ കെ.ജി.ബൊപ്പയ്യെ പ്രോംടെം സ്പീക്കറാക്കിയതിനെതിരെ ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ കോണ്‍ഗ്രസ് ആരംഭിച്ച നിയമ നടപടികള്‍ ഫലം കണ്ടില്ല.അവധി ദിനത്തിലും കോടതിയിലെത്തി കേസ് കേട്ട ജസ്റ്റിസുമാരായ എ.കെ.സിക്രി,എസ്.എസ്.ബോംബ്‌ഡേ,അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബഞ്ച് ഗവര്‍ണ്ണറുടെ തീരുമാനത്തില്‍ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കി.

ഏറ്റവും മുതിര്‍ന്നയാളെ പ്രോംടെം സ്പീക്കറാക്കുന്ന കീഴവഴക്കം ലംഘിക്കപ്പെട്ടു എന്ന് ചൂണ്ടികാണിച്ച് കൊണ്ട് കുമാരസ്വാമിയ്ക്ക് വേണ്ടി ഹാജരായ കപില്‍സിമ്പലാണ് വാദം ആരംഭിച്ചത്.കീഴവഴക്കം നിയമല്ലെന്ന് ഓര്‍മ്മിപ്പിച്ച ബഞ്ച് ,മുമ്പും മുതിര്‍ന്ന അംഗങ്ങളല്ലാത്തവരെ പ്രോടെം സ്പീക്കറാക്കിയിട്ടുണ്ടെന്ന് ചൂണ്ടികാട്ടി.

ഇതേ തുടര്‍ന്ന് വാദമുഖം മാറ്റിയ കപില്‍ സിമ്പല്‍ സ്പീക്കര്‍ എന്ന നിലയില്‍ കെ.ജി.ബൊപ്പയുടെ മുന്‍കാല നടപടികള്‍ സുപ്രീംകോടതി വിമര്‍ശിച്ചത് ചൂണ്ടികാട്ടി.പക്ഷെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കണമെങ്കില്‍ കെ.ജി.ബൊപ്പയുടെ വാദം കൂടി കേള്‍ക്കണം.

അതിനായി കക്ഷിയ്ക്ക് നോട്ടീസ് അയക്കേണ്ടി വരുമെന്നും, അത് വരെ വിശ്വാസ വോട്ടെടുപ്പ് മാറ്റി വയ്‌ക്കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.ഇതില്‍ അപകടം മണത്ത് കപില്‍ സിമ്പല്‍ അത് എതിര്‍ത്തു. ബൊപ്പയുടെ നിയമം വോട്ടെടുപ്പ് അട്ടിമറിയ്ക്കാണ്.

അങ്ങെയെങ്കില്‍ സഭയിലെ നടപടികള്‍ സുതാര്യമാക്കാന്‍ വോട്ടെടുപ്പ് നടപടികള്‍ ചാനലുകളിലൂടെ തല്‍സമയ സംപ്രേക്ഷണം നടത്താമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു.ഇത് ജെഡിഎസും കോണ്‍ഗ്രസും അംഗീകരിച്ചതോടെ സുപ്രീംകോടതി തല്‍സമയ സംപ്രേക്ഷണത്തിനായി ഉത്തരവ് പുറപ്പെടുവിച്ചു.

കോണ്‍ഗ്രസ് വാദങ്ങളെല്ലാം തള്ളി കളഞ്ഞുവെന്ന് വാദത്തിന് ശേഷം മാധ്യമങ്ങളെ കണ്ട മുഗള്‍ റോഹ്ത്തഗി പറഞ്ഞു. നീ തിപൂര്‍വകമായ വോട്ടെടുപ്പാണ് കോണ്‍ഗ്രസ് ലക്ഷ്യമിട്ടതെന്ന് മനു അഭിഷേക് സിങ്‌വി പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here