‘ഞാന്‍ യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഒരിക്കല്‍ പോലും അദ്ദേഹം അരുതെന്ന് പറഞ്ഞിട്ടില്ല’; നീനക്കുറിപ്പിന്‍റെ വാക്കുകള്‍ വെെറലാകുന്നു

സീരിയലുകളിലൂടെയും സിനിമകളിലൂടെയും  മലയാളികളുടെ പ്രിയതാരമായി മാറിയ താരമാണ്  നീനക്കുറുപ്പ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്‍റെ സ്വകാര്യ ജീവിതത്തില്‍ സംഭവിച്ച  പ്രശ്നങ്ങളെക്കുറിച്ചും തുറന്നു പറയുകയാണ് നീനക്കുറിപ്പ്.   ദാമ്പത്യ ജീവിതത്തില്‍ ഒട്ടേറെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.

പലകാര്യങ്ങളിലും തങ്ങള്‍ക്ക് രണ്ട് അഭിപ്രായമായിരുന്നു.   അഭിനയമാണെന്‍റെ തൊ‍ഴില്‍.  എന്നാല്‍ അതില്‍ പോലും പലപ്പോ‍ഴും  ഭര്‍ത്താവിന് അഭിപ്രായ വ്യത്യാസങ്ങള്‍  ഉണ്ടായി.  എന്‍റെ സു ഹൃത്തുക്കളില്‍ നിയന്ത്രണം വെച്ചു.   എനിക്കത് വിട്ട് വീ‍ഴ്ച ചെയ്യാന്‍ ക‍ഴിയുന്നതായിരുന്നില്ല.

ഒരുമിച്ചൊരു ജീവിതം സാധ്യമല്ലെന്ന് ഉറപ്പായതോടെ തങ്ങള്‍ പിരിഞ്ഞ് ജീവിക്കാന്‍ നിര്‍ബന്ധിതരായി. അതായിരുന്നു യോജിച്ച തീരുമാനം.

ഞങ്ങള്‍ക്ക് ഇരുവര്‍ക്കും ഒരേ അഭിപ്രായവുമുള്ളത് മകളുടെ കാര്യത്തില്‍ മാത്രമായിരുന്നു.  ഇന്നും മകള്‍ക്ക് വേണ്ടി ഞങ്ങള്‍ ഒരുമിച്ച് താമസിക്കാറുണ്ടെന്നും നീന കുറുപ്പ് വ്യക്തമാക്കി.  അവധി ദിവസങ്ങളില്‍ ഞാനും മകളും  ഭര്‍ത്താവിന്‍റെ വീട്ടിലെത്തും.

എന്നാല്‍ എന്റെ സാന്നിധ്യം അദ്ദേഹത്തിന് ഇഷ്ടമല്ലെന്ന തോന്നല്‍ പലപ്പോ‍ഴും ഉണ്ടാകാറുണ്ട്.  അങ്ങനെ തോന്നുമ്പോള്‍ ഞാന്‍  ഇറങ്ങിപ്പോകും.  യാത്ര പറയുമ്പോള്‍ ഒരിക്കല്‍ പോലും ‍വേണ്ടെന്ന് പറയാറില്ലെന്നും നീന കുറുപ്പ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News