’12 വര്‍ഷങ്ങളായി ഞാന്‍ അവരെ ഇഷ്ടപ്പെടുന്നു’; ബോളീവുഡ് സൂപ്പര്‍ താരത്തോടുള്ള ഇഷ്ടം തുറന്നു പറഞ്ഞ് ചെന്നെെ സൂപ്പര്‍ കിംഗ്സിന്‍റെ സൂപ്പര്‍ താരം

12 വര്‍ഷങ്ങളായി ഞാന്‍ അവരെ ഇഷ്ടപ്പെടുന്നു.ബോളീവുഡ് സൂപ്പര്‍ താരത്തോടുള്ള ഇഷ്ടം തുറന്നു പറയുകയാണ് ചെന്നെ സൂപ്പര്‍ കിംങ്സ് താരം ഡ്വൈന്‍ ബ്രാവോ. ബോളീവുഡിന്‍റെ സൂപ്പര്‍ താരമായ ദീപിക പദുക്കോണാണ് വിന്‍റീസ് ക്രിക്കറ്റ് താരത്തിന്‍റെ മനസ് കീ‍ഴടക്കിയ ആ ബോളീവുഡ് സുന്ദരി.


12 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആ സ്വപ്ന സുന്ദരിയെ ആദ്യമായി കാണുന്നത്. 2016 ലാണ് സംഭവം. അന്ന് ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് വേണ്ടി ഇന്ത്യയിലെത്തിയതായിരുന്നു. ഇന്ത്യയിലേക്കുള്ള ആദ്യ യാത്രയായിരുന്നു അന്നത്തേത്.അന്ന് ഹോട്ടലില്‍ വെച്ച് ടെലിവിഷനില്‍ വന്ന ഒരു സോപ്പിന്‍റെ പരസ്യം കണ്ടു.

ആദ്യ കാ‍ഴ്ച അതായിരുന്നു. പിന്നീടാണ് അത് ദീപിക പദുകോണാണ് മനസിലായത്.ഞാന്‍ ഇതുവരെ അവരോട് നേരിട്ട് സംസാരിച്ചിട്ടില്ല. അവരോട് സംസാരിക്കുകയെന്നത് എന്‍റെ സ്വപ്നമാണ്,ബ്രാവോ പറയുന്നു.

ഹര്‍ഭജന്‍ നടത്തുന്ന വെബ് ഷോയിലാണ് ഇഷ്ടപ്പെട്ട സിനിമാ താരത്തെ കുറിച്ച് ഹര്‍ഭജന്‍ ബ്രാവോയോട് ചോദിച്ചത്.ഐപിഎല്ലില്‍ ചെന്നെെ സൂപ്പര്‍ കിംങ്സിന് വേണ്ടിയാണ് ബ്രാവോ കളിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News