തൃശൂരില്‍ പെട്രോള്‍ പമ്പില്‍ യുവാവിനെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം

തൃശൂര്‍: തൃശൂരില്‍ പെട്രോള്‍ പമ്പില്‍ യുവാവിനെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം.

കൊടകര കോടാലി ശ്രീദുര്‍ഗ പെട്രോള്‍ പമ്പിലാണ് സംഭവം. പൊള്ളലേറ്റ മുപ്ലിയം മാളൂക്കാടന്‍ ദിലീപിനെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പെട്രോള്‍ നിറച്ച ശേഷം ബൈക്ക് മാറ്റാന്‍ വൈകിയതിന്റെ പേരിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് യുവാവിന് നേരെ വധശ്രമമുണ്ടായത്.
ഒന്‍പതിങ്ങല്‍ വട്ടപ്പറമ്പില്‍ വിനീത് എന്ന കരിമണി വിനീതാണ് ദിലീപിന്റെ കൊല്ലാന്‍ ശ്രമിച്ചത്.

സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ ഇയാള്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here