ലോഡ്ജിൽ കയറി റിസെപ്ഷനിസ്റ്റിനെ ആക്രമിച്ചു; ഭീകരാന്തരീക്ഷം സൃഷ്ടിച്ചു കവർച്ച: സ്ത്രീകൾ ഉൾപ്പെടെ 7 പേര്‍ പിടിയില്‍; വിവരങ്ങള്‍ ഇങ്ങനെ

ലോഡ്ജിൽ കയറി റിസെപ്ഷനിസ്റ്റിനെ ആക്രമിച്ചു കവർച്ച നടത്തിയ സ്ത്രീകൾ ഉൾപ്പെടുന്ന 7 അംഗ സംഘത്തെ കൊച്ചി സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തു. പുല്ലേപ്പടിയിലെ മെറിഡിയൻ റീജൻസി ലോഡ്ജിൽ അക്രമം നടത്തിയവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പുലർച്ചെ 3 നും 4 നും ഇടയിലാണ് സംഘം അക്രമം അഴിച്ചുവിട്ടത്.  സംഘത്തിൽപ്പെട്ട സ്ത്രീകൾ ആദ്യം ലോഡ്ജിൽ കയറി റിസപ്ഷനിൽ ഇരുന്ന യുവാവിനോട് റൂമിന്റെ കാര്യങ്ങളെ കുറിച്ചും മറ്റും സംസാരിച്ചു.

ഇതിനിടയിൽ ഒരു സ്ത്രീ ഫോണിൽ മറ്റു സംഘാംഗങ്ങളെ വിളിച്ചു വരുത്തുകയായിരുന്നു .ഇവർ എത്തുന്നതിനു മുൻപ് സ്ത്രീകൾ യുവാവിനോട് കയർത്തു സംസാരിച്ച് ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചു .

ഈ സമയം മറ്റുള്ളവർ കത്തിയും ട്യൂബ് ലൈറ്റും കമ്പിവടിയും മറ്റുമായി ഇടിച്ചു അകത്തു കയറി യുവാവിനെ അക്രമിക്കുകയും കയ്യിലുണ്ടായിരുന്ന 17000 രൂപയും മൊബൈൽ ഫോണും തട്ടിപറിച്ചെടുക്കുകയും ചെയ്തു.

ഈ സമയം കൂടെയുണ്ടായിരുന്ന ജീവനക്കാർ പോലീസിനെ വിവരമറിയിച്ചു. എന്നാൽ പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു.

പിന്നീട് നടന്ന അന്വേഷണത്തിൽ പ്രതികൾ പോലീസ് പിടിയിലാകുകയായിരുന്നു. നോർത്ത് പറവൂർ സ്വദേശികളായ ഇന്ദു , അരുൺ, നിതിൻ, വൈക്കം സ്വദേശിനി ഷൈജി ,ഇടുക്കി സ്വദേശി ആന്റോ ജോസഫ് ,കൊല്ലം സ്വദേശി അൽത്താഫ് കൊടുങ്ങല്ലൂർ സ്വദേശി വിഷ്ണു എന്നിവരാണ് അറസ്റ്റിലായവർ.

എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ ലാൽജിയുടെ നിർദ്ദേശപ്രകാരം സെൻട്രൽ CI അനന്തലാൽ SI ജോസഫ് സാജൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത് .പ്രതികളെ കോടതിയിൽ ഹാജരാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News