അംഗപരിമിതര്‍ക്ക് ആശ്വാസമാകാനൊരുങ്ങി മൈക്രോസോഫ്റ്റ്; പുത്തന്‍ സാങ്കേതിക വിദ്യ വികസിപ്പിക്കാനൊരുങ്ങുന്നു

അംഗപരിമിതരുടെ ജീവിതം ഇനി ആയാസരഹിതമാകും. ഇതിനായുള്ള സാങ്കേതിക വിദ്യ വികസിപ്പിനൊരുങ്ങുകയാണ് സോഫ്ട് വെയര്‍ ഭീമന്മാരായ മൈക്രോസോഫ്റ്റ്. 25 മില്ല്യണ്‍ യുഎസ് ഡോളറാണ് ഇതിനായി മൈക്രോസോഫ്റ്റ് ചെലവാക്കുന്നത്.

കമ്പനി ഡവലപ്പര്‍മാരുടെ വാര്‍ഷിക യോഗത്തിലാണ് ‘ലളിതമായ നിര്‍മ്മിതബുദ്ധി’ എന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. അംഗപരിമിതരെ നവീകരിക്കുന്നത് വ‍ഴി എല്ലാവരയും നവീകരിക്കുകയുമാണ് തങ്ങളുടെ ലക്ഷ്യം.

സമൂഹത്തിന്‍റെ എല്ലാ ആവശ്യങ്ങളും സാങ്കേതികവിദ്യ നിരവേറ്റുന്നുവെന്ന് ഉറപ്പ് വരുത്തുന്നത് വ‍ഴി ഞങ്ങള്‍ ഞങ്ങളുടെ വാഗ്ദാനം നിറവേറ്റിയിരിക്കുകയാണ്. അംഗപരിമിതരായ വ്യക്തികളെ മാത്രമല്ല എല്ലവരേയും ഇതിലൂടെ ശക്തരാക്കാന്‍ സാധിക്കുമെന്നാണ് മൈക്രോസോഫ്ട് പ്രസിഡന്‍റെ ബ്രാഡ് സ്മിത്ത് പറഞ്ഞത്.

അംഗപരിമിതരെ സഹായിക്കുന്നതിലാണ് പദ്ധതി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. റിയല്‍ ടൈം ടെക്സറ്റ് ടു സ്പീച്ചിനോടൊപ്പം ടെക്സ്റ്റുകള്‍ പ്രവചിക്കുന്നതിലും നവീകരണം വരുത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News