സിനിമ കാണാന്‍ പണത്തിന് വേണ്ടി ചെരുപ്പ് മോഷ്ടിച്ച് വിറ്റു; പോയ കാലത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് മലയാളനടന്‍

ആക്ഷന്‍ ഹീറോ ബിജുവെന്ന ഒരൊറ്റ സിനിമയിലൂടെ തന്നെ മലയാളിമനസ്സില്‍ ചേക്കേറിയ നടനാണ് അരിസ്‌റ്റോ സുരേഷ്. മുത്തേ പൊന്നെ പിണങ്ങല്ലേ എന്നു തുടങ്ങുന്ന പാട്ട് മലയാളികള്‍ നെഞ്ചേറ്റിയതും ഈ നടനിലൂടെയാണ്.

സിനിമ കാണാനായി പണം സമ്പാദിക്കാനായി പള്ളികളിലും അമ്പലങ്ങളിലും പ്രാര്‍ത്ഥിക്കാനെത്തുന്നുവരുടെ ചെരുപ്പുകള്‍ മോഷ്ടിച്ചു വില്‍ക്കേണ്ടി വന്നിട്ടുണ്ട് ഈ കലാകാരന്.

കുട്ടികളുടെ രാജ്യന്തര ചലച്ചിത്രമേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ടിട്ടുള്ള ഏറ്റവും നല്ല കുട്ടികളുടെ സിനിമ മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

ഇന്ന് കുട്ടികളുടെ സിനിമ എന്ന പേരില്‍ ഇറങ്ങുന്നതൊന്നും കുട്ടികളെയും മുതിര്‍ന്നവരെയും രസിപ്പിക്കുന്നതൊന്നുമല്ല. പണ്ട് സിനിമ കാണാന്‍ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ ഇന്ന് അങ്ങനെയല്ല ചെറിയ ചലച്ചിത്രമേളകള്‍ വരെയുള്ളതിനാല്‍ കുട്ടികള്‍ക്ക് സൗജന്യമായി സിനിമ കാണാമെന്നും അരിസ്റ്റോ സുരേഷ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here