’56 ഇഞ്ചിന് 55 മണിക്കൂര്‍ പോലും പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല’; മോദിയെയും ബിജെപിയെയും പരിഹസിച്ച് പ്രകാശ് രാജ്; കര്‍ണാടകത്തില്‍ നടന്നത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് രജനീകാന്ത്

ചെന്നൈ: കര്‍ണാടകയിലെ രാഷ്ട്രീയ നാടകത്തില്‍ ബിജെപിയെയും മോദിയെയും വിമര്‍ശിച്ചും പരിഹസിച്ചും നടന്‍മാരായ രജനീകാന്തും പ്രകാശ് രാജും.

കര്‍ണാടകത്തില്‍ നടന്നത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് രജനീകാന്ത് പ്രതികരിച്ചു.

ബിജെപി സമയം ചോദിച്ചതും ഗവര്‍ണര്‍ 15 ദിവസം നല്‍കിയതും ജനാധിപത്യത്തെ പരിഹസിക്കലാണ്. ജനാധിപത്യത്തിന്റെ മൂല്യം ഉയര്‍ത്തിയ സുപ്രീംകോടതിയോട് നന്ദിയുണ്ടെന്നും രജനികാന്ത് പറഞ്ഞു.

കാവേരി നദീജല തര്‍ക്കത്തില്‍ പരിഹാരമുണ്ടാക്കണമെന്ന് നിയുക്ത മുഖ്യമന്ത്രി കുമാരസ്വാമിയോട് രജനീകാന്ത് ആവശ്യപ്പെട്ടു. വെള്ളം വിട്ടുനല്‍കുന്ന കാര്യത്തില്‍ പുതിയ സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിഷയത്തില്‍ പ്രകാശ് രാജ് പ്രതികരിച്ചത് ഇങ്ങനെ: കര്‍ണാടക കാവിയണിയാന്‍ പോകുന്നില്ല, വര്‍ണശബളമായി തന്നെ തുടരും. കളി തുടങ്ങും മുന്നേ അവസാനിച്ചു. ’56’ ന് 55 മണിക്കൂര്‍ പിടിച്ചുനില്‍ക്കാനായില്ലെന്നത് മറന്നേയ്ക്കൂ. തമാശയ്ക്കപ്പുറം കാലുഷ്യം നിറഞ്ഞ രാഷ്ട്രീയ സാഹചര്യത്തെ നേരിടാന്‍ തയ്യാറാകുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here