പുതിയ കാ‍ഴ്ചകളും അനുഭവങ്ങളും ഒരുക്കിയ കുട്ടിമേളയ്ക്ക് തിരശീല വീണു

കുട്ടിമേളയ്ക്ക് തിരശീല വീണു. പുതിയ കാ‍ഴ്ചകളും അനുഭവങ്ങളുമാണ് ഒരാ‍ഴചയായി അനന്തപുരിയിലെത്തിയ കുട്ടിക്കൂട്ടങ്ങള്‍ക്ക് ലഭിച്ചത്. അടുത്ത തവണ മേള കൂടുതൽ വിപുലമാക്കുമെന്നാണ് സംഘാടകരുടെ തീരുമാനം‍.

വിനോദവും വിജ്ഞാനവും ഒരുപോലെ പകര്‍ന്നുനൽകുന്ന 140ഓ‍‍ളം ചിത്രങ്ങളാണ് കുട്ടികളുടെ ചലച്ചിത്രമേളയിൽ പ്രദര്‍ശിപ്പിച്ചത്. 5000ൽ അധികം ഡെലിഗേറ്റ്സാണ് ചിത്രംകാണാന്‍ തലസ്ഥാന നഗരിയിൽ എത്തിയത്.

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ലഭിച്ച അതേ പ്രശസ്തിയും പിന്തുണയും ഈ മേളയ്ക്കും ലഭിച്ചെന്നും ദൃശ്യഭാഷയുടെ അനന്തസാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്താന്‍ കുട്ടിഡെലിഗേറ്റുകള്‍ ശ്രമിച്ചിട്ടുണ്ടെന്നും സംഘാടികര്‍ വിലയിരുത്തി.

ചലച്ചിത്രമേളയുടെ സമാപനത്തോടനുബന്ധിച്ച് നടന്ന പരിപാടിയൽ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായ ചടങ്ങിൽ തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്ത്, എം വിജയകുമാർ, എന്നിവരും പങ്കെടുത്തു.

സിനിമ കാണാന്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് മേള നവ്യാനുഭവമായി. വരും വര്‍ഷങ്ങളിൽ നടക്കുന്ന ചലച്ചിത്രമേളയുടെ ഭാഗമാകാന്‍ തങ്ങള്‍ ഇനിയും വരുമെന്നാണ് കുട്ടികള്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here