നാടകം തൽക്കാലം തീർന്നു; പക്ഷേ, ജനാധിപത്യത്തെക്കുറിച്ചുള്ള സംവാദം തുടരണം

ജനാധിപത്യത്തെ വകവരുത്താനുള്ള ആദ്യത്തെ കുത്ത് ഗവർണറിൽനിന്നായിരുന്നു. ബിജെപിയിൽ നിന്ന് സ്ഥാനം നേടിയ അദ്ദേഹം ഭൂരിപക്ഷമുള്ള സഖ്യത്തെ അവഗണിക്കുകയും മന്ത്രിസഭയുണ്ടാക്കാൻ യെദ്യൂരപ്പയെ ക്ഷണിക്കുകയും ചെയ്തപ്പോൾ.

രണ്ടാമത്തെ കുത്ത് സുപ്രിം കോടതിയിൽനിന്നായിരുന്നു. യെദ്യൂരപ്പ മുഖ്യമന്ത്രിയാകുന്നത് തടയാതിരുന്നപ്പോൾ. മൂന്നാമത്തെ കുത്ത് ബിജെപി – ആർഎസ്എസ് കൂട്ടായ്മയിൽനിന്നായിരുന്നു. പരാജയപ്പെട്ടെങ്കിലും അവർ കുതിരക്കച്ചവടത്തിന് ഇറങ്ങിയപ്പോൾ.

പക്ഷേ, ജനാധിപത്യം -അതിന്റെ ഇപ്പോ‍ഴത്തെ എല്ലാ ദോഷങ്ങളോടെയും- അതിജീവിച്ചിരിക്കുന്നു . അല്പം ചില മുറിവുകളോടെ.

ഈ അവസ്ഥ, പക്ഷേ, എല്ലാവർക്കും പാഠങ്ങൾ തരുന്നു:

· തെരഞ്ഞെടുപ്പു പൂർവ്വ സഖ്യങ്ങളുടെ അടിയന്തരാവശ്യം, പൊതുപ്രതിപക്ഷവേദിയുടെ അനിവാര്യത,

· ധനശക്തിക്കും കായികശക്തിക്കും മേലേ ജനാധിപത്യമൂല്യങ്ങളെ പ്രതിഷ്ഠിക്കേണ്ടതിന്റെയും വോട്ടിംഗ് യന്ത്രത്തട്ടിപ്പ് ഒ‍ഴിവാക്കാൻ ബലറ്റ് രീതി തിരിച്ചുകൊണ്ടുവരേണ്ടതിന്റെയും ആവശ്യകത,

· ഫാസിസ്റ്റ് തന്ത്രങ്ങളായ മാധ്യമങ്ങളുടെ കൃത്രിമം, വ്യാജവാർത്ത, ഭിന്നിപ്പിക്കൽ രാഷ്ട്രീയം, മതങ്ങളെയും മതചിഹ്നങ്ങളെയും അവഹേളിക്കൽ, ന്യൂനപക്ഷങ്ങളെ ‘അപര’വത്കരിക്കൽ, തൊ‍ഴിലാളികളുടെ അവകാശങ്ങൾ നിഷേധിക്കൽ, പരിസ്ഥിതി നിയമങ്ങളിലെ വെള്ളം ചേർക്കൽ, ദുർബ്ബലർക്കെതിരായ ആണധികാര അടിച്ചമർത്തൽ, സ്ത്രീകൾക്കെതിരായ അടിച്ചമർത്തൽ, സവർണ്ണജാതിമേധാവിത്വം ഉറപ്പിക്കാനായുള്ള ദളിതർക്കും ആദിവാസികൾക്കുമെതിരായ ആക്രമണം, അസത്യാന്മകചരിത്രത്തിന്റെ നിർമ്മിതി, എല്ലാ എതിർപ്പുകളോടുമുള്ള വെറുപ്പ്, ഭക്ഷണം മുതൽ ചിന്തയും അഭിപ്രായപ്രകടനങ്ങളും വരെയുള്ള ജനജീവിതത്തെയാകെ നിയന്ത്രിക്കാനുള്ള ശ്രമം, വ്യാജപ്രതീകങ്ങളുടെ നിർമ്മിതി എന്നിവയെ തുറന്നുകാട്ടുന്നതിന്റെ പ്രാധാന്യം,

· പിന്നെ, അടിച്ചമർത്തപ്പെട്ടവരുടെ ക്ഷേമത്തിനായുള്ള പ്രതിപക്ഷത്തിന്റെ ആത്മാർത്ഥമായ കഠിനപ്രയത്നം,

· എല്ലാത്തിലുമുപരി ജനാധിപത്യത്തിലും പൗരാവകാശത്തിലുമുള്ള വിശ്വാസം, അതുയർത്തുന്ന ജാഗ്രത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News