ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വാഹനാപകടത്തില്‍ മരിച്ചു

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വാഹനാപകടത്തില്‍ മരിച്ചു. കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂളിനുമുന്നില്‍ ശനിയാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു.

ഡിവൈഎഫ്‌ഐ കാഞ്ഞങ്ങാട് സൗത്ത് യൂണിറ്റ് പ്രസിഡന്റും ആലാമിപ്പള്ളി ബസ്‌സ്റ്റാന്‍ഡിലെ ചുമട്ടുതൊഴിലാളിയുമായ സോനു (28) ആണ് മരിച്ചത്. സോനു സഞ്ചരിച്ച ബൈക്ക് റോഡില്‍ തെന്നിവീണതിനെ തുടര്‍ന്ന് പിറകെ വന്ന ലോറി കയറിയായിരുന്നു മരണം.

ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം. ആലാമിപ്പള്ളി ബസ് സ്റ്റാന്‍ഡിലെ ഹെഡ്‌ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) യൂണിറ്റ് സെക്രട്ടറിയാണ്. കാഞ്ഞങ്ങാട് സൗത്തിലെ സത്യന്റെയും ഭാനുവിന്റെയും മകനാണ്. സഹോദരന്‍: സനു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News