സന്ദര്‍ശക തിരക്ക് ഒ‍ഴിയാതെ തേക്കടി; നവ്യാനുഭവം പകര്‍ന്ന് ബോ​ട്ടിം​ഗ്

വേനല്‍ അവധി ക‍ഴിയാറായിട്ടും സ​ഞ്ചാ​രി​ക​ളു​ടെ ഇഷ്ട കേന്ദ്രമായ തേക്കടിയില്‍ സന്ദര്‍ശകരുടെ തിരക്ക് ഒ‍ഴിയുന്നില്ല. അവധിക്കാലം ആരംഭിച്ചത് മുതൽ  മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​യ ത​ടാ​ക​ത്തി​ലെ ബോ​ട്ടിം​ഗി​നാ​യി  ടി​ക്ക​റ്റ് കൗ​ണ്ട​റി​നു​മു​ന്നി​ൽ നീ​ണ്ട ക്യൂ​വാ​ണു​ള്ള​ത്.

കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള​വ​ർ​ക്കൊ​പ്പം അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രും എ​ത്തി​യതോടെയാണ് തേ​ക്ക​ടി സ​ജീ​വ​മാ​യത്.
തിരക്ക് വര്‍ദ്ധിച്ചതോടെ നിരവധിപ്പേര്‍ ബോ​ട്ടിം​ഗ് ഉപേക്ഷിച്ച് മടങ്ങുന്നതും പതിവായി.  പെ​രി​യാ​ർ ക​ടു​വാ സ​ങ്കേ​ത​ത്തി​ൽ ട്ര​ക്കിം​ഗ്, ച​ങ്ങാ​ട​ത്തി​ൽ യാ​ത്ര എന്നിവയ്ക്കും  സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്കനുഭവപ്പെടുന്നുണ്ട്.

തേ​ക്ക​ടി ആ​ന​വ​ച്ചാ​ലി​ലെ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ൽ നിന്ന് വ​നം​വ​കു​പ്പി​ന്‍റെ ബ​സിലാണ് സഞ്ചാരികളെ ബോ​ട്ടിങ്ങ് കേന്ദ്രത്തിലേക്കും മറ്റിടങ്ങളിലേക്കും എത്തിക്കുന്നത്.

കു​മ​ളി​യി​ലെ​ത്തി​യാ​ൽ സ​ത്രം, ഗ​വി, കേ​ര​ള​ത്തി​ലേ​യും ത​മി​ഴ്നാ​ട്ടി​ലേ​യും വ്യൂ ​പോ​യി​ന്‍റു​ക​ളി​ലേ​ക്കു​മു​ള്ള ജീ​പ്പ് സ​വാ​രി ല​ഭ്യ​മാ​ണ്.

ആ​ന​സ​വാ​രി കേ​ന്ദ്ര​ങ്ങ​ളും ക​ള​രി, ക​ഥ​ക​ളി തിയ​റ്റ​റു​ക​ളി​ലും സ​ന്ദ​ർ​ശ​ക​രു​ടെ തി​ര​ക്കു​ണ്ട്. പു​തു​താ​യി കു​മ​ളി അ​ട്ട​പ്പ​ള്ള​ത്ത് ആ​രം​ഭി​ച്ച റോ​സ് പാ​ർ​ക്കി​ലും ധാ​രാ​ളം സ​ഞ്ചാ​രി​ക​ൾ എ​ത്തു​ന്നു​ണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here